അന്ന് പോയ ട്രിപ്പിൽ എല്ലാവരും കൂടി എൻജോയ് ചെയ്യുന്ന ഫോട്ടോസും വീഡിയോസും മാത്രമായിരുന്നു അതിൽ ഉണ്ടായിരുന്നത്..!!
അവൻ കുളി കഴിഞ്ഞിറങ്ങുന്നതിനു മുന്നേ തന്നെ അവൾ അത് തിരികെ കൊണ്ട് വച്ചു.
ഹാളിൽ എത്തി, ഫോണിൽ കളിച്ചു കൊണ്ട് ഇരുന്നു.
കുളികഴിഞ്ഞ് ഇറങ്ങിയതും ജസ്റ്റിൻ നേരെ അവളുടെ അടുത്തേക്ക് വന്നു രണ്ടുപേരും സോഫയിൽ പരസ്പരം മുഖത്തോടുമുഖം നോക്കിയിരുന്നു.
” എടി.. ഇന്നെന്താ സ്പെഷ്യൽ ?? ”
അവൻറെ പെട്ടെന്നുള്ള ചോദ്യം കേട്ടതും അനഘ അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.
” സ്പെഷ്യൽ ആയിട്ട് ഒന്നുമില്ല ഉള്ളത് നമുക്ക് കഴിക്കാം. ”
അവൾ ചെറിയ കള്ള ചിരിയോടെ മറുപടി കൊടുത്തു… വീണ്ടും കുറച്ചു നേരം അവർ രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയില്ല.
ജസ്റ്റിൻ വീണ്ടും സംഭാഷണത്തിന് തുടക്കം കുറിച്ചു.
” ഇന്നലെ ഞാൻ കുറച്ച് അടിച്ചു ഓഫ് ആയി പോയി കുറച്ച് ഓവർ ആയിപോയി അതാ സംഭവിച്ചത്..!! ”
” എന്നാലും ഇച്ചായാ.. പെട്ടെന്നുള്ള പെരുമാറ്റത്തിൽ ഞാൻ ആകേ വല്ലാണ്ടായി.. എനിക്ക് ആകെ വേദനിക്കാൻ തുടങ്ങി. അതുകൊണ്ട് ഞാൻ അങ്ങനെ പെരുമാറിയത്, വിഷമമായെങ്കിൽ സോറി”
അനഘ എങ്ങനെയോ പറഞ്ഞോപ്പിച്ചു.
” എൻറെ ഭാഗത്തല്ലേ മിസ്റ്റേക്ക് ഞാൻ നല്ല സോറി പറയേണ്ടത്..!! എന്നോട് ഇപ്പോഴും ദേഷ്യം ഉണ്ടോ?? ”
” ഉണ്ടായിരുന്നു.. ഇപ്പോൾ മാറി ”
അവളുടെ മുഖത്തു ചെറിയ നാണം പരന്നു.
” ഇതൊക്കെ ഒന്ന് മറക്കാൻ.. ഞാൻ ഒരു പരുപാടി പ്ലാൻ ചെയ്തിട്ടുണ്ട്, ”
ജസ്റ്റിൻ അവളുടെ മുഖഭാവം നിരീക്ഷിച്ചു കൊണ്ടിരുന്നു.