രാവിലെ 7 മണിയായപ്പോൾ ദേവു വന്നു എന്നെ തട്ടി വിളിച്ചു. മേലാകെ വേദന.. തല പോക്കാൻ വയ്യ.. എന്നെ വിളിച്ചുണർത്തി അവൾ പോയി.. അത് നന്നായി. അല്ലെങ്കിൽ അവളുടെ മുഖത്തു നോക്കാൻ ഒരു ചമ്മൽ പോലെ. എണീറ്റു വൃത്തിയായ ശേഷം താഴോട്ട് ചെന്നു കല്ല്യാണ തിരക്കിലേക്ക് നീങ്ങി. ഇടക്കിടക്ക് അവളെ കണ്ടു സംസാരിച്ചു മനസ്സിലുണ്ടായിരുന്ന ചമ്മൽ പോയി.. എന്നാലും മനസ്സിനുള്ളിൽ ഒരു കുറ്റബോധം പോലെ.. അതെല്ലാം മാറ്റി വച്ചു കല്ല്യാണം കൂടി ഞങ്ങൾ യാത്ര തിരിച്ചു…
ചൂട് കാലാവസ്ഥയിൽ നിന്നും തണുപ്പിലെ അന്തരീക്ഷത്തിലേക്കു കടക്കുമ്പോൾ ഉള്ള സുഖം… അച്ഛൻ ഒരു ദിവസം ഒറ്റയ്ക്ക് എങ്ങനെ കഴിച്ചു കൂട്ടി ആവോ. പെട്ടെന്നാണ് മനസിലേക്ക് സ്നേഹ ചേച്ചിയെ ഓർമ്മ വന്നത്.. ഈശ്വരാ.. ഇനി എങ്ങനെ അവരുടെ മുഖത്ത് നോക്കും.. എന്തായാലും ചേച്ചി വീട്ടിൽ പറഞ്ഞിട്ടില്ല.. പരമാവധി അങ്ങോട്ട് പോകാതിരിക്കാൻ ശ്രമിക്കണം.. രാത്രി കിടന്നപ്പോഴും എനിക്ക് ഉള്ളിൽ ഒരു പേടിപോലെ.. രാവിലെ എണീറ്റ് കൂട്ടുകാരുടെ കൂടെ എങ്ങോട്ടെങ്കിലും പോകാം…
രാവിലെ എണീറ്റു ചായ കുടിക്കുയായിരുന്നു. അവൾ കോളേജിൽ പോയി.. അമ്മയും അച്ഛനും വിവാഹ വിശേഷം പങ്കു വെക്കുന്നു.. അച്ഛനിന്നു പോകില്ലെന്ന് തോന്നുന്നു. പെട്ടെന്നാണ് സ്നേഹ ചേച്ചി ഉമ്മറത്തു വന്നത്.. ചേച്ചിയെ കണ്ടതും അമ്മ എണീറ്റ് ചെന്നു….
“”കല്യാണത്തിന് പോയെന്നു ഏട്ടൻ പറഞ്ഞിരുന്നു. എപ്പോഴാ എത്തിയെ?”” മോളെ ഒക്കതിരുത്തി ചേച്ചി വിശേഷങ്ങൾ അന്വേഷിച്ചു..