അമ്മയുടെ വയറിൽ അന്നേരം ഒന്ന് ചുറ്റി പിടിച്ച് അതിൽ മുഖം ചേർത്ത് കിടക്കാനാണ് അവന് തോന്നിയത്. പക്ഷേ അവൻ വീണ്ടും ഉയർന്നു പൊങ്ങി.
“എത്രയായി?”
“സെഞ്ച്വറി അടിച്ചില്ല. 93.”
“ന്നാ ഒന്നൂടെ.”
“പോടാ, സമയം എത്ര ആയെന്നാ നിൻ്റെ വിചാരം? നീ വന്നേ” അതും പറഞ്ഞ് പൂജ കരയ്ക്ക് നീന്തി.
“എവിടുന്നാ ഡ്രസ്സ് മാറാ?”
“മാറാൻ ഒന്നും ഇല്ല, എല്ലാം റൂമിലാ,” പൂജ കാറിനടുത്തേക്ക് നടന്നു.
“ഞാൻ അപ്പേഴേ പറഞ്ഞതാ റൂം ആദ്യമേ എടുക്കണ്ടന്ന് ഇപ്പം എന്തായി തണുത്ത് മനുഷ്യൻ ചാവും” ആദി പരാതി പറഞ്ഞു.
“ടാ പൊട്ടാ, ലൈഫില് കുറച്ച് അഡ്വവേഞ്ചറൊക്കെ വേണ്ടേ. എന്നും ഒരേ പോലെ ആയാൽ എന്താ രസം.”
പൂജ കാറിലെ ടർക്കി കൊണ്ട് ആദിയുടെ തല തോർത്തി കൊടുത്തു കൊണ്ട് പറഞ്ഞു. പിന്നെ കാർ നേരെ വിട്ടു.
ഹോട്ടൽ ലോബിയിലൂടെ നനഞ്ഞ ഡ്രസ്സും ഇട്ട് ഇരുവരും നടന്നു പോകുമ്പോൾ എല്ലാവരും ഒരു കൗതകത്തോടെ അവരെ നോക്കിയെങ്കിലും തെല്ല് കൂസലില്ലാതെ അവർ റൂമിലേക്ക് കയറി.
“ഇന്നാണ് ടൂർ ടൂറായത്” ആദി തൻ്റെ ബനിയൻ ഊരി കട്ടിലിൽ ഇട്ടു.
“ഉവ്വാ” പൂജയുടെ മുഖത്ത് ഒരു കള്ളച്ചിരിയുണ്ടായിരുന്നു അപ്പോൾ.
“താങ്ക്യൂ മ്മാ” ബാഗിൽ നിന്ന് മാറാനുള്ള തുണിയെടുക്കുന്ന പൂജയുടെ പിന്നിലൂടെ ചെന്ന് അവൻ പൂജയെ കെട്ടിപ്പിടിച്ചു.
“എന്താണ് സാറെ പതിവില്ലാത്ത ഒരു സ്നേഹ പ്രകടനം?”
“ഒരു താങ്ക്യൂ പറയാനും പറ്റില്ലെ?” അവൻ മുഖം വീർപ്പിച്ചു.
അവൻ്റെ മുഖം കണ്ട് പൂജയും തൻ്റെ മുഖം വിർപ്പിച്ച് അവനെ കളിയാക്കി. പിന്നെ മെല്ലെ തിരിഞ്ഞ് നിന്ന് അവൻ്റെ വീണ് കിടക്കുന്ന മുടി മെല്ലെ ഒതുക്കി അവനെ കെട്ടിപിടിച്ചു.