ആദി പൂജ [ആദിദേവ്]

Posted by

 

“നീ പോടി വെള്ള പാറ്റേ” അതും പറഞ്ഞ് അവൻ വന്ന് പൂജയുടെ കൈയ്യിലെ കീ തട്ടി വാങ്ങി കൊണ്ട് റൂമിലേക്ക് ഓടി.

 

“എടീന്നാ?” ആദീ തന്നെ ‘എടീ’ ന്ന് വിളിച്ചതിൽ അരിശം മൂത്ത പൂജയും അവൻ്റെ പിന്നിൽ ഓടി.

 

“നീ എന്താടാ എന്നെ വിളിച്ചത്?” റൂമിൻ്റെ വാതിലടച്ച് കുറ്റിയിട്ട് പൂജ ഒരു ചിരിയോടെയും അൽപ്പം ദേഷ്യത്തോടെയും ചോദിച്ചു.

 

“വെള്ളപാറ്റേന്ന്.”

 

“ആഹാ, നീ എന്നെ അങ്ങനെ വിളിക്കോ?”

 

“എന്നെ കളിയാക്കിയാ ഞാൻ ഇനിയും വിളിക്കും”

 

“ആഹാ, നീ പോടാ ചെണ്ട കോലെ,” പൂജ ചിരിയോടെ വിളിച്ചു.

 

“ന്ദേ, അമ്മേ എന്നോട് കളിക്കാൻ നിൽക്കണ്ട.”

 

“നിന്നോട് കളിച്ചാ നീയ്യ് എന്താടാ ചെയ്യാ? നിന്നെ ഞാൻ” അതും പറഞ്ഞ് പൂജ അവനോടുത്തു.

 

അമ്മയുടെ നീക്കമറിഞ്ഞ ആദി വഴുതി മാറി. പിന്നീട് ആ മുറിയിൽ ഒരു കള്ളനും പോലീസും കളിയാണ് നടന്നത്. വീട്ടിലും ഇടയ്ക്കിടയ്ക്ക് തല്ലുകൂടാറുണ്ടായിരുന്നു ഇരുവരും. വെറുതെ ഇരിയ്ക്കുന്ന ആദിയെ ദേഷ്യം പിടിപ്പിക്കുന്നത് പൂജയ്ക്ക് ഒരു ഹരമായിരുന്നു. അത് മാത്രമല്ല അവൾക്ക് ഒന്ന് മിണ്ടിം പറയാനും തല്ലുകൂടാനും അവൻ അല്ലെ ഉള്ളു. അതുകൊണ്ടും കൂടെയാണ്.

 

ദേഷ്യം പിടിച്ച ആദി തൻ്റെ മുഖത്തേയ്ക്ക് വീണ നീളൻ മുടി ഒതുക്കി കൊണ്ട് തൻ്റെ നേരെ വരുന്നത് പൂജ ഒരു ചിരിയോടെ ആസ്വദിച്ചിരുന്നു. പക്ഷേ ഇത്തവണ രണ്ടാളും വിട്ട് കൊടുക്കാൻ തയ്യാറല്ലായിരുന്നു, നനഞ്ഞ ഡ്രസ്സ് പോലും മാറാതെ ഇരുവരും ഒരു വൻ സംഘടനത്തിന് തന്നെ തയ്യാറായി.

 

Leave a Reply

Your email address will not be published. Required fields are marked *