അപ്പോ ഞാൻ ഉറങ്ങിയിട്ടില്ലെന്ന് അവള്‍ക്ക് മനസ്സിലായി, അല്ലേ? വല്യമ്മയെ പോലെ എനിക്ക് ഇഷ്ടപ്പെട്ട ഒരു പാട്ടിന്റെ താളം പിടിച്ചാണ് അവള്‍ പതിയെ എന്റെ മേല്‍ തട്ടിയത്. എന്നെയും അറിയാതെ ഞാൻ പുഞ്ചിരിച്ചു. ഒടുവില്‍ ഉറക്കം എന്റെ കണ്ണില്‍ പിടിച്ചു വന്നു. എന്റെ ശരീരം പതിയെ അയഞ്ഞു തളർന്നു.
“ചേട്ടാ….” പതിഞ്ഞ ശബ്ദത്തില്‍ ഡാലിയ എന്നെ വിളിച്ചു നോക്കി. പക്ഷേ ഞാൻ മിണ്ടാതെ കിടന്നു. അപ്പോൾ എന്റെ തോളത്ത് തട്ടി കൊണ്ടിരുന്ന കൈ വളരെ പതിയെ ഇഴഞ്ഞു വന്ന് എന്റെ ഹൃദയത്തിന് മുകളില്‍ മെല്ലെ അമർന്നു. അപ്പോഴും അനങ്ങാതെ ഞാൻ കിടന്നു. ഉടനെ ഡാലിയ മെല്ലെ നിരങ്ങി നീങ്ങി എന്റെ പുറകില്‍ എന്നോട് ചേര്‍ന്നു കിടന്നു. അവളുടെ ശരീരം എന്നില്‍ അമർന്നതും ഉള്ളില്‍ ഒരു വിറയലുണ്ടായി.
അവളുടെ മുഖം എന്റെ കഴുത്തിന് അല്‍പ്പം താഴെ അമരുന്നതും ഞാൻ അറിഞ്ഞു. എന്നിട്ട് അതീവ ശ്രദ്ധയോടെ അവൾ എന്നിലേക്ക് കൂടുതൽ അമർന്ന് എന്നെ ചേർത്തു പിടിച്ചതും എന്റെ മനസ്സ് പിടഞ്ഞു.
അവളുടെ ആ സ്പര്‍ശനത്തിൽ പ്രണയം ഉണ്ടായിരുന്നു. എന്റെ ഹൃദയത്തിനു മുകളില്‍ വച്ചിരുന്ന കൈയിലൂടെ പോലും അവളുടെ പ്രണയം ഞാൻ അനുഭവപ്പെട്ടു. ഡാലിയയ്ക്ക് എന്നോട് പ്രണയമാണോ? ഞാൻ സ്വയം ചോദിച്ചു. അങ്ങനത്തെ ചിന്തകൾ ഒന്നും അവള്‍ക്ക് ഉണ്ടാവാതിരിക്കട്ടെ എന്നു ഞാൻ പ്രവർത്തിച്ചു. പിന്നെ എപ്പോഴാ ഇറങ്ങിയതെന്ന് ഞാൻ പോലും അറിഞ്ഞില്ല.
*****************
എന്റെ മുഖത്ത് വെള്ളം ഇറ്റിറ്റു വീഴുന്നത് അറിഞ്ഞാണ് ഞാൻ ഉണര്‍ന്നു നോക്കിയത്. എന്റെ അടുത്ത് മുട്ടുകുത്തി നല്ലോണം കുനിഞ്ഞു നിന്നിരുന്ന മിനി കുസൃതിയോടെ ചിരിച്ചു.