അപർണ്ണ
മരുഭൂമിയിലെ മാണിക്യം
Aparana 1 Marubhoomiyile Maanikyam | Author : Mallu Story Teller
ഞാന്‍ ഈ കഥ ഇവിടെ കുറച്ചു വർഷങ്ങൾക്ക് മുന്നേ പബ്ലിഷ് ചെയ്തിരുന്നു, അന്ന് കഥയില്‍ കുറെ തെറ്റുകള്‍ സംഭവിച്ചതിനാല്‍ പിന്നീട് തുടര്ന്ന് എഴുതാന്‍ തോന്നിയില്ല. ഇപ്പോള്‍ അന്ന് പറ്റിയ തെറ്റുകള്‍ എല്ലാം തിരുത്തി ചെറിയ മാറ്റങ്ങള്‍ എല്ലാം വരുത്തി കൊണ്ട് ഞാന്‍ വീണ്ടും തുടങ്ങുന്നു.
ഇത് ഞാൻ മുഴുവൻ എഴുതി തീർത്തിട്ടുണ്ട് , പക്ഷെ പേജിന്റെ എണ്ണം കൂടി പോയത് കൊണ്ടാണ് പല ഭാഗങ്ങൾ ആയി അപ്‌ലോഡ് ചെയ്യാൻ തീരുമാനിച്ചത്. ഈ കഥയിൽ ധാരാളം ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്, ഒരു ഫീൽ കിട്ടാൻ വേണ്ടി ആണ്. ഈ ചിത്രങ്ങൾ എല്ലാം തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവനയിൽ നിർമ്മിച്ചവയാണ്.. ഇതിൽ കാണുന്ന മുഖങ്ങൾ ഒന്നും തന്നെ യഥാർത്ഥ മനുഷ്യരുടേതല്ല.
ദോഹ നഗരത്തിലെ പ്രശസ്തമായ ജോർജ് ഡോക്ടറുടെ ക്ലിനിക്കിൽ അന്ന് തിരക്ക് കുറവായിരുന്നു. നഗരത്തിലെ പേര് കേട്ട മാനസിക ആരോഗ്യ വിദഗ്ധൻ ആണ് Dr . ജോർജ് കുര്യൻ , അത് കൊണ്ട് തന്നെ ആണ് ജയൻ ഈ ക്ലിനിക്കിൽ തന്നെ വരാൻ കാരണം.
ഡോക്ടർ വരുന്നതും കാത്തു ഡോക്ടറുടെ റൂമിൽ തല താഴ്ത്തി ചിന്തയിൽ മുഴുകി ഇരിക്കുകയായിരുന്നു ജയൻ.
കുറച്ചു സമയങ്ങൾക്കു ശേഷം റൂമിലേക്കു വന്ന ഡോക്ടർ തന്റെ തോളിൽ തട്ടിയപ്പോൾ ആണ് ജയന്റെ മനസ്സ് കാടിറങ്ങി വന്നത്.
“ഗുഡ് മോർണിംഗ് ജയാ…സോറി കുറച്ചു ലേറ്റ് ആയി…പറയടോ, എന്തൊക്കെ ഉണ്ട്?” ഡോക്ടറുടെ ഈ ചോദ്യത്തിന് ജയൻ ഉത്തരം ഒന്നും പറഞ്ഞില്ല. അയാൾ തല താഴ്ത്തി തന്നെ ഇരുന്നു.