“വല്യമ്മയും ബ്രോയും കുടുക്കി കളഞ്ഞു.” അഭിനവ് വിളിച്ചു കൂവി.
“എനിക്ക് ചേട്ടന്റെ കൂടെ ഇതുപോലെ ഡാൻസ് ചെയ്യണം….” ഷാഹിദ ആവേശത്തോടെ വിളിച്ചു പറഞ്ഞു. “പക്ഷേ ആദ്യം പ്രാക്ടീസ് ചെയ്യേണ്ടി വരും.” അവള്‍ നെടുവീര്‍പ്പിട്ടു.
ഡാലിയ പുഞ്ചിരിയോടെ, വിടര്‍ന്ന കണ്ണുകളോടെ നിന്നു. ചില ഡാൻസ് ഒക്കെ ഡാലിയ എന്റെ കൂടെ ചെയ്തിട്ടുണ്ട്. പക്ഷേ ഈ മ്യൂസിക്കിന് അവള്‍ എന്റെ കൂടെ ചെയ്തിട്ടില്ല.
അങ്ങനെ എല്ലാവരും ഞങ്ങളെ അഭിനന്ദിച്ചു. അതൊക്കെ പുഞ്ചിരിയോടെ ഞങ്ങൾ സ്വീകരിച്ചു. വല്യമ്മയുടെ മുഖത്ത് അഭിമാനം നിറഞ്ഞു നിന്നു.
ഡാലിയ പെട്ടന്ന് നടന്ന് അടുത്തേക്ക് വന്ന് വല്യമ്മയ്ക്ക് കവിളിൽ ഉമ്മ കൊടുത്തു. എന്നിട്ട് ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്ത പോലെ അവള്‍ എന്നെ നോക്കി.
എന്നെയും ചുംബിക്കാൻ അവളുടെ ചുണ്ടുകള്‍ വെമ്പുന്നത്ത് പോലെയാണ് എനിക്ക് തോന്നിയത്.
“നിങ്ങൾ രണ്ടുപേരുടെയും നല്ല പ്രകടനം ആയിരുന്നു, ആന്റി.” ഡാലിയ പറഞ്ഞിട്ട് തിരികേ ചെന്നു. ഞാനും ചെന്ന് എന്റെ പഴയ സ്ഥലത്തിരുന്നു.
“ഇനി അഭിനവ് വാ.” വല്യമ്മ വിളിച്ചു.
“നിങ്ങൾ രണ്ടുപേരും ആടിയത് പോലെ എനിക്ക് കഴിയില്ല.. എന്നാലും ഞാൻ ശ്രമിക്കാം.” പറഞ്ഞിട്ട് അവന്‍ ഓടിച്ചെന്നു.
വല്യമ്മ കൊറേ പറഞ്ഞു കൊടുത്തിട്ടും അവന്റെ ഡാൻസ് അത്ര ശരിയായില്ല. പക്ഷേ കാണാന്‍ രസമുണ്ടായിരുന്നു. വെറും അഞ്ച് മിനിറ്റ് കഴിഞ്ഞ് വല്യമ്മ അവനെ പറഞ്ഞു വിട്ടിട്ട് അടുത്ത ആളെ വിളിച്ചു.
അങ്ങനെ ഓരോരുത്തരായി ചെന്ന് വല്യമ്മയുടെ കൂടെ ഡാൻസ് ചെയ്തു. എന്നെപോലെ ചെറു പ്രായം തൊട്ടേ ഡെയ്സിക്കും ഡാലിയക്കും വല്യമ്മ ഡാൻസ് പഠിപ്പിച്ച് കൊടുത്തിരുന്നത് കൊണ്ട് ഡാലിയ നന്നായി ഡാൻസ് ചെയ്തു. അതുപോലെ മിനിയും ഷാഹിദയും രാഹുലും ഡാൻസ് പഠിച്ചിട്ടുള്ളത് കൊണ്ട് അവരും നല്ലത് പോലെ ഡാൻസ് കളിച്ചു.