ഞാനും വല്യമ്മയും ചേര്‍ന്ന് ഡാൻസ് തുടങ്ങി. വല്യമ്മയുടെ കൂടെ ഡാൻസ് ചെയ്യാൻ എപ്പോഴും എനിക്ക് ഇഷ്ട്ടമാണ്. ആദ്യം ഇന്ത്യന്‍ ഡാൻസിലാണ് തുടങ്ങിയത്. പിന്നെ പോൾക്കാ, ടാൻഗോ ഒക്കെ കടന്നുവന്നപ്പോ കാണികളുടെ കൈയടി ഉയർന്നു.
അവസാനം ഞങ്ങൾ വാൾട്സ് ഡാൻസ് ചെയ്യാൻ തുടങ്ങി. അതൊരു റൊമാന്റിക് ഡാൻസ് ആണ്.
എന്റെ ഇടതു കൈ കൊണ്ട് ഞാൻ വല്യമ്മയുടെ വലതു കൈ പിടിച്ചു. എന്റെ വലതു കൈ കൊണ്ടു ചെന്ന് വല്യമ്മയുടെ കക്ഷത്തിന് പിന്‍ ഭാഗത്ത് വച്ചു. വല്യമ്മ ഇടതു കൈ എന്റെ തോളത്തും വച്ചു. എന്നിട്ട് മൃദുവായ ചലനങ്ങളിലൂടെ വൃത്താകൃതിയിൽ ഞങ്ങൾ ഒഴുകി നീങ്ങി. ഘടികാര സൂചികൾ പോലെ പാത മാറാതെ ഞങ്ങൾ വട്ടം കറങ്ങി ഒഴുകി. പാദങ്ങളിൽ ഉയർന്നും താഴ്ന്നും ചാഞ്ചാടിയും ഞങ്ങൾ ലോലമായി ഒഴുകിയാടി. എന്റെ ഉയർത്തി പിടിച്ചിരുന്ന ഇടതു കൈ വിരലുകളെ പിടിച്ചുകൊണ്ട് വല്യമ്മ വട്ടം കറങ്ങി. ബോക്സ് സ്റ്റെപ്പുകൾ സ്മൂത്തായി ചെയ്തു കൊണ്ട് പിന്നെയും ഞങ്ങൾ വൃത്താകൃതിയിൽ ഒഴുകി നീങ്ങി. ഒടുവില്‍ വല്യമ്മയും ഞാനും എതിര്‍ ദിശകളിലായി ഒരു പൂര്‍ണ്ണ വട്ടം കറങ്ങി നിന്നിട്ട് ഡാൻസ് അവസാനിപ്പിച്ചു.
ഡാൻസ് കഴിഞ്ഞതും സന്തോഷവും കൌതുകവും ആശ്ചര്യത്തോടും ഞങ്ങളുടെ ഡാൻസ് കണ്ടുകൊണ്ടിരുന്ന കാണികള്‍ എല്ലാവരും ചാടിയെഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി.
“അടിപൊളി. ഇങ്ങനെയൊരു മിക്സായ ഡാൻസ് പ്രകടനം മുന്‍പ് ഞാൻ കണ്ടിട്ടില്ല, ഇനി കാണുകയില്ല.” അമ്പരപ്പ് മാറാതെ അന്‍സാര്‍ അവന്റെ കൂടെ നില്‍ക്കുന്നവരെ നോക്കി.
“വല്യമ്മയും ചേട്ടന്റെയും പ്രകടനം കണ്ടിട്ട് എനിക്ക് അസൂയ തോനുന്നു.” അതും പറഞ്ഞ് ഗായത്രി എനിക്കും വല്യമ്മയ്ക്കും ഫ്ലൈയിങ് കിസ്സ് തന്നു.