അങ്ങനെ എല്ലാത്തിനും തീരുമാനമായി. അന്‍സാര്‍ ഇടക്ക് വല്യച്ഛനേയും അങ്കിളേയും വിളിച്ചു കൊണ്ടുപോയി ഒരു കുപ്പി ബ്രാണ്ടി അവര്‍ക്ക് സമ്മാനിച്ചു.
സന്ധ്യ കഴിഞ്ഞപ്പോ ഞാനും ഡാലിയയും, പിന്നെ അവളുടെ കൂട്ടുകാരികളും ഭർത്താക്കമ്മാരും ചേര്‍ന്ന് സിറ്റി വരെ പോയി ചില സാധനങ്ങളും വാങ്ങിയാണ് തിരികെ വന്നത്. പക്ഷേ അതൊക്കെ വണ്ടിയില്‍ തന്നെ സുരക്ഷിതമായി വച്ചു.
അങ്ങനെ രാത്രി ഭക്ഷണവും ആഘോഷപൂര്‍വ്വം കഴിഞ്ഞു. കുട്ടികൾ ഉറങ്ങുകയും ചെയ്തു. ഞങ്ങൾ മുതിര്‍ന്നവർ മാത്രം ഹാളില്‍ ഇരുന്നു.
വല്യച്ചൻ ഓണപ്പാട്ട് പാടിയതും എല്ലാവരും പൊട്ടിച്ചിരിച്ചു. വല്യമ്മ ചിരിച്ചുകൊണ്ട് വല്യച്ചന്റെ തുടയിൽ അടി കൊടുത്തു. എന്റെ അടുത്തിരുന്ന ഡാലിയ ഒരു ചിരിയോടെ എന്റെ തോളിന് പുറകില്‍ മുഖം ഒളിപ്പിച്ചു.
“അയ്യേ….. വല്യയച്ചാ……” രാഹുല്‍ എങ്ങനെയോ ചിരി അടക്കി. “ ‘മാവേലി നാടു വാണിടും കാലം’എന്നാണ്. അല്ലാതെ ‘മാവേലി വാണ–ടിക്കും കാലം’ എന്നല്ല.”
അതോടെ ഞങ്ങളുടെ ചിരി ഭയങ്കരമായി ഉയർന്നു. വല്യച്ചൻ കള്ളച്ചിരിയോടെ എല്ലാവരും ചിരിക്കുന്നതും നോക്കിയിരുന്നു.
പിന്നീട് ഞങ്ങൾ പാട്ട് മത്സരം നടത്തിയും, കഥകൾ പറഞ്ഞുമിരുന്നു. വല്യച്ചന്റെ പാട്ടുകൾ കേട്ട് ചിരിച്ച് എല്ലാവരും ഒരു പരുവത്തിലായിരുന്നു.
ഒരുപാട് നേരം കഴിഞ്ഞ് ഫ്രാന്‍സിസ് ഒരു ആഗ്രഹം പറഞ്ഞു. “ഞങ്ങൾക്ക് വല്യമ്മയുടെ ഡാൻസ് കാണണം.”
ഉടനെ അവനെ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് മറ്റുള്ളവരും ഡാൻസ് വേണമെന്ന് പറഞ്ഞു.
ഒരു മടിയും കൂടാതെ വല്യമ്മ എഴുനേറ്റ് എന്നെ നോക്കി. ഇത്രയും പേരുടെ മുന്നില്‍ ഡാൻസ് ചെയ്യാൻ എനിക്ക് മടി തോന്നി.