ട്വിൻ ഫ്ലവർസ് 1 [Cyril]

Posted by

പക്ഷേ ആന്റിയെ കാര്യമാക്കാതെ അങ്കിളിന്റെ കണ്ണുകൾ സ്ത്രീകൾ ഓരോരുത്തരുടെ മുഖത്തായി ചോദ്യ ഭാവത്തില്‍ പതിഞ്ഞു നീങ്ങി.

“ഞങ്ങൾ മദ്യം കുടിക്കില്ല, അങ്കിള്‍.”. മിനി പറഞ്ഞതും അങ്കിള്‍ സ്വന്തം മകളുടെ മുഖത്തേക്കും നോക്കി.

“ദേ പപ്പാ. പപ്പയെ ഞാൻ കൊല്ലും, പറഞ്ഞേക്കാം.” ഡാലിയ ദേഷ്യപ്പെട്ടു.

അങ്കിള്‍ പൊട്ടിച്ചിരിച്ചു. “മുതിർന്ന കുട്ടികളുടെ ഉള്ളില്‍ എന്താണെന്ന് പുറമെ കണ്ടാൽ അറിയില്ലല്ലോ, ചോദിച്ചാലല്ലേ അറിയാൻ കഴിയൂ, മോളെ. എല്ലാവർക്കും അവരവരുടേതായ സ്വതന്ത്രമുണ്ട്. എന്നാൽ, അതുപോലെ എല്ലാത്തിനും ഒരു പരിധിയുമുണ്ട്. ആ പരിധി വിടാതിരുന്നാൽ മതി. അതുകൊണ്ട്‌ സ്ത്രീകളും വല്ലപ്പോഴും അല്പസ്വല്പം മദ്യം കഴിച്ചെന്നു കരുതി ലോകം അവസാനിക്കില്ല.”

“ഹൊ.. ഇങ്ങനെ ഒരു അച്ഛനെയാണ് എല്ലാവർക്കും വേണ്ടത്.” ഷാഹിദ അസൂയയോടെ പറഞ്ഞു. “എന്നെ മകളായി അഡോപ്റ്റ് ചെയ്യാമോ, അങ്കിള്‍…. ഇപ്പഴേ എനിക്ക് ഓക്കെയാണ്.” ഷാഹിദ തമാശ പോലെ പറഞ്ഞതും എല്ലാവരും ചിരിച്ചു.

അതിനുശേഷം ബാൽക്കനി ഉത്സവ പറമ്പ്‌ പോലെയായി. വെള്ളമടിയും, തമാശ പറച്ചിലും, ചിരിയും കൊണ്ട്‌ അന്തരീക്ഷം തന്നെ മാറി. അങ്കിള്‍ ആദ്യമെ പറഞ്ഞത് പോലെ വെറും രണ്ടു പെഗ് മാത്രമാ കഴിച്ചത്.

ഞാനും രണ്ട് പെഗ് അടിച്ചു. മൂന്നാമത്തെ ആരോ ഒഴിച്ചു തന്നെങ്കിലും ഞാൻ കുടിക്കാതെ വെച്ചിരുന്നു.

“ശെരി മക്കളെ, നിങ്ങളുടെ ആഘോഷം തുടരട്ടെ. ഞാൻ കിടക്കാന്‍ പോവാ.” അങ്കിള്‍ മെല്ലെ എഴുനേറ്റ് പോയി.

ഞാൻ പരിസരം മറന്ന് പഴയ ഓര്‍മകളിൽ മുഴുകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *