ട്വിൻ ഫ്ലവർസ് 1 [Cyril]

Posted by

ഇടതു വശത്ത് കടലും വലതു വശത്ത് ആറും കണ്ടതോടെ എല്ലാവരുടെ മുഖത്തും ഉത്സാഹം കൂടി.

അവിടെ കുഞ്ഞ് കടകളും, ഐസ്ക്രീം വണ്ടികളും ധാരാളം ഉണ്ടായിരുന്നു. നല്ല തിരക്കുമുണ്ടായിരുന്നു.

“എനിക്ക് ഐസ്ക്രീം വേണ്ട. പക്ഷേ ഈ കുട്ടികൾ എന്താ ഐസ്ക്രീം കണ്ടിട്ടും വാങ്ങിച്ചു ചോദിക്കാത്തത്?” ഞാൻ ചോദിച്ചു.

അപ്പോഴാണ് കുട്ടികൾ പോലും ഐസ്ക്രീം വണ്ടിയെ കണ്ടത്.

“ആര്‍ക്കൊക്കെ ഐസ്ക്രീം വേണം?” ഡാലിയ കുസൃതി ചിരിയോടെ എന്റെ അടുത്തേക്ക് വന്നു.

“എനിക്ക് വേണം.” കുട്ടികളേക്കാൾ വേഗത്തിൽ ആദ്യം ഞാൻ കൈ പൊക്കിയതും ഡാലിയ ഒഴികെ എല്ലാവരും ഒന്ന് മിഴിച്ചു നിന്നു. എന്നിട്ട് ഡാലിയ ഉള്‍പ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചു.

“എന്റെ ബ്രോ…. നിനക്ക് ഐസ്ക്രീം വേണ്ട എന്നല്ലേ പറഞ്ഞത്? എന്നിട്ട് കുട്ടികളേക്കാൾ വേഗത്തിൽ കൈ പൊക്കിയല്ലോ?” അഭിനവ് ചിരി നിർത്തി ചോദിച്ചു.

“എനിക്ക് മാത്രമായിട്ട് വേണ്ട എന്നാ ഉദേശിച്ചത്.” ഞാൻ പറഞ്ഞപ്പൊ പിന്നെയും ചിരി ഉയർന്നു.

“ഐസ്ക്രീം വേണമെങ്കിൽ വേഗം കൈ പോക്ക്.” ഞാൻ വിളിച്ചു പറഞ്ഞു. ഉടനെ കുട്ടികൾ അഞ്ചുപേരും വേഗം കൈ പൊക്കി കൂവി ചിരിച്ചുകൊണ്ട് അടുത്തേക്ക് ഓടി വന്നു.

“എനിക്കും വേണം.” മിനി എന്റെ അടുത്തു വന്ന് നിന്നു.

“എനിക്കും..” ഷാഹിദ ചിരിച്ചുകൊണ്ട് കൈ പൊക്കി.

അതോടെ ബാക്കിയുള്ളവർക്കും വേണമെന്നായി.

അങ്ങനെ ഐസ്ക്രീം കുടിച്ചുകൊണ്ട് പൊഴിയിലൂടെ ഞങ്ങൾ നടന്നു. ഫാമിലിയായി വന്നവരും, സുഹൃത്തുക്കളുടെ കൂടെ വന്നവരും, കമിതാക്കളും, ഒറ്റക്ക് വന്നവരുമൊക്കെ വെള്ളത്തിൽ അവരവരുടെതായ സ്ഥലങ്ങള്‍ ഒതുക്കി വെള്ളത്തിൽ കളിച്ചു കുളിച്ച് സന്തോഷിക്കുന്നതും കണ്ടാണ് ഞങ്ങൾ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *