അന്‍സാര്‍ പട്ടാളക്കാരൻ. അവന്റെ ഭാര്യ ഷാഹിദ. അവര്‍ക്ക് ഒരു മോനുണ്ട്.
ഫ്രാന്‍സിസ് ഫൈനാൻസ് നടത്തുന്നു. അവന്റെ ഭാര്യ മിനി. അവര്‍ക്ക് ഒരു മോളുണ്ട്.
മിനിയാണ് എന്റെ ഫോട്ടോ എടുത്തത്. സ്വയം പരിചയപ്പെടുത്തിയ സമയം അവൾ എനിക്ക് ഷേക് ഹാന്‍ഡ് തന്നു. പിന്നെ എന്നെ വിഴുങ്ങും പോലത്തെ ഒരു നോട്ടവും.
ഓണത്തിന് ഡാലിയയുടെ വീട്ടില്‍ ഒത്തുകൂടാൻ മാസങ്ങൾക്ക് മുന്നേ ഡാലിയയും നാല് കൂട്ടുകാരികളും പ്ലാൻ ചെയ്തതായാണ് മിനി എന്നോട് പറഞ്ഞത്.
മുറ്റത്ത് കിടക്കുന്ന മൂന്ന് വണ്ടികളിലാണ് അവർ നാല് ഫാമിലിയും ഒരുമിച്ച് ഇങ്ങോട്ട് വന്നത്. രാഹുലിന്റെയാണ് ബൈക്ക്.
മിനി ഒഴികെ, ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടുന്ന സമയത്ത്, എന്റെ അടുത്ത് നിന്നിരുന്ന ഡാലിയ പുഞ്ചിരിയോടെ നില്‍ക്കുക മാത്രം ചെയ്തു.
പക്ഷേ മിനിയെ മാത്രം ഡാലിയ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടാണ് നിന്നത്. മിനി എന്നെ വിഴുങ്ങുന്ന പോലെ നോക്കിയപ്പോ ഡാലിയയുടെ കണ്ണില്‍ വല്ലാത്ത ദേഷ്യം ഉണ്ടായി.
“ആറ്റിൽ ചെന്ന് കുളിക്കാന്‍ എനിക്ക് കൊതിയായി. നമുക്ക് പോയാലോ?” പരിചയപ്പെടല്‍ കഴിഞ്ഞതും ഷാഹിദ തിടുക്കം കൂട്ടി.
“ശെരിയാ, നമുക്ക് വേഗം പോകാം.” മറ്റുള്ളവരും വെപ്രാളം കാട്ടി.
“ഇതിനു മുമ്പ് നിങ്ങളൊക്കെ പൊഴിക്കരയിൽ പോയിട്ടുണ്ടോ?” അവരുടെ ഉത്സാഹം കണ്ടിട്ട് ഞാൻ ചോദിച്ചു.
“ഇതുവരെ പോയിട്ടില്ല. പക്ഷേ ചേട്ടനും ഡാലിയയും ഡെയ്സിയും അവിടെ ആറ്റിലും കടലിലും കുളിക്കുന്ന ഫോട്ടോസും വീഡിയോസും ഡാലിയ ഞങ്ങൾക്ക് കാണിച്ച് തന്നിട്ടുണ്ട്. അങ്ങനെയാണ് ഞങ്ങൾക്ക് ഇവിടെ വന്ന് അടിച്ചു പൊളിക്കാന്‍ ആഗ്രഹമുണ്ടായത്.” അശ്വതി ആവേശത്തിൽ പറഞ്ഞു.