ട്വിൻ ഫ്ലവർസ് 1 [Cyril]

Posted by

“റൂബി……!!” വല്യമ്മയുടെ പതിഞ്ഞ ശബ്ദം കേട്ടതും ഞാൻ ജോലി നിര്‍ത്തി വല്യമ്മയെ നോക്കി പുഞ്ചിരിച്ചു. പക്ഷേ ആ മുഖത്ത് വിഷമം മാത്രമാണ് നിറഞ്ഞിരുന്നത്.

“എന്താ മോനെ ഇവിടെ നി ചെയ്യുന്നേ?”

“വണ്ടി കഴുകുന്നു.”

“രാത്രി മൂന്ന്‌ മണിക്കോ!?” വിഷമത്തോടെ വല്യമ്മ ചോദിച്ചു.

ഞാൻ മിണ്ടാതെ നിന്നതും വല്യമ്മ എന്റെ കൈ പിടിച്ച് വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

“കഴിഞ്ഞതൊന്നും ചിന്തിക്കാതെ മോനെ.” വല്യമ്മ പടികള്‍ കേറുന്നതിനിടെ വല്യമ്മ ഉപദേശിച്ചു. “ചെല്ല്, ചെന്ന് ഉറങ്ങാൻ ശ്രമിക്ക്.” മുകളില്‍ എന്റെ മുറിയില്‍ എത്തിയതും വല്യമ്മ സ്നേഹത്തോടെ പറഞ്ഞു.

ഞാൻ ഒന്നും മിണ്ടാതെ ബെഡ്ഡിൽ കേറി കമിഴ്ന്നു കിടന്നു. ഇടക്കിടക്ക് ഒളികണ്ണിട്ട് വല്യമ്മ പോയ എന്ന് നോക്കി. പക്ഷെ എന്റെ കോപ്രായം കണ്ടുകൊണ്ട് പുഞ്ചിരിയോടെ വല്യമ്മ അവിടെതന്നെ ഉണ്ടായിരുന്നു.

ഒരുപാട്‌ നേരം കഴിഞ്ഞിട്ടും ഞാൻ ഉറങ്ങുന്നില്ലെന്ന് കണ്ടതും വല്യമ്മ എന്റെ അടുത്തു വന്നിരുന്ന് കുഞ്ഞുങ്ങള്‍ക്ക് തട്ടി കൊടുക്കുന്ന പോലെ എനിക്ക് തട്ടി തരാൻ തുടങ്ങി.

ഉടനെ എല്ലാം മറന്ന് ഉള്ളില്‍ ഞാൻ ചിരിച്ചതും എന്റെ ശരീരം കുലുങ്ങി.

“കള്ളന്‍…” ഞാൻ ചിരിക്കുന്നത് കണ്ട് വല്യമ്മ സ്നേഹത്തോടെ പറഞ്ഞതും ഞാൻ കുലുങ്ങി ചിരിച്ചു. എന്നിട്ട് കുസൃതിയോടെ വല്യമ്മയുടെ കൈ പിടിച്ച് തള്ളവിരൽ എന്റെ വായിൽ വച്ച് കുഞ്ഞുങ്ങളെ പോലെ നുണഞ്ഞു.

“കള്ളന്‍ കുഞ്ഞു വാ….” വല്യമ്മ ഒരു ചിരിയോടെ എന്റെ വായിൽ നിന്നും തള്ളവിരൽ വലിച്ചു മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *