മുഖവും മുട്ടുമെല്ലാം തകർന്ന വേദന സഹിക്കാനാവാതെ അവന്മാർ തൊണ്ട പൊട്ടുന്ന തരത്തിൽ അലറി. അവരോട് ഒരുത്തരി പോലും ദയ തോന്നിയില്ല.
“നീയൊക്കെ മറ്റുള്ളവരെ തല്ലി ചതയ്ക്കുമ്പോ ഇതുപോലെ തന്നെ വേദനിക്കുമെന്ന് അറിയണം.” പറഞ്ഞു കൊണ്ട് നിലത്ത് കിടന്ന് പുളയുന്ന അവന്മാരുടെ നാഭിക്കിട്ട് ഓരോ ചവിട്ട് കൂടി കൊടുത്തതും അവന്മാർ ആർത്തു കരഞ്ഞുകൊണ്ട് മൂത്രവിസര്‍ജ്ജനവും നടത്തി.
“അയ്യോ.. ഇനി എങ്കള ഒണ്ണും പണ്ണാതീങ്കോ സാർ. നാങ്ക സെത്തുറുവോം.” ബോക്‌സർ ഇട്ടിരുന്ന ഗുണ്ട കരഞ്ഞു പറഞ്ഞു.
“തെരിയാമ ഉങ്കക്കിട്ട വമ്പുക്ക് വന്തുട്ടോം, ദയവു സെഞ്ച് എങ്കള വിട്ടുറുങ്കോ സർ.” മറ്റൊരു ഗുണ്ട എന്നെ തൊഴുതു.
എന്നിട്ട് രക്ഷപ്പെടാന്‍ ഒരു അവസരം കൂടി കൊടുക്കണമെന്നു പറഞ്ഞ് മൂന്നും ആർത്തു കരഞ്ഞു കൊണ്ട് ആവര്‍ത്തിച്ചാവർത്തിച്ച് എന്നെ തൊഴുതു.
“ഇനി നീയൊക്കെ ആരെയെങ്കിലും തല്ലാനോ കൊല്ലാനോ റേപ് ചെയ്യാനോ ശ്രമിച്ചാൽ, ഞാൻ വരും. നിന്നെയൊക്കെ ഇഞ്ചിഞ്ചായി ഞാൻ കൊല്ലും.” ഞാൻ ഭീഷണി മുഴക്കി.
“നാങ്ക ഇനിമേ ഒരു തപ്പും പണ്ണമാട്ടോം സാർ.” അവർ എന്നെ തൊഴുതു കരഞ്ഞു.
“എന്നാ എന്റെ മനസ്സ് മാറും മുമ്പ് ഓടി രക്ഷപ്പെട്ടോ.” ഞാൻ ആജ്ഞാപിച്ചു.
കേള്‍ക്കേണ്ട താമസം അവന്മാർ ഒറ്റ കാലില്‍ ഞൊണ്ടി ഞൊണ്ടി ഓടാൻ ശ്രമിച്ചു. പലവട്ടം വീണും, എഴുന്നേറ്റും, ഒടുവില്‍ എങ്ങനെയോ അവന്മാർ ഓടി മറഞ്ഞു.
അതിനു ശേഷം അല്ലിയും അരുളും കിടന്നിരുന്ന ഭാഗത്തേക്ക് ഞാൻ നോക്കി. ആ ഗുണ്ടകളിൽ ഒരുത്തന്റെ ഷർട്ട് എടുത്ത് അല്ലി അവളുടെ മുന്‍ഭാഗം മറച്ചു പിടിച്ചു കൊണ്ട് കരയുകയായിരുന്നു. അവളുടെ കോലവും കരച്ചിലും കണ്ട് എനിക്ക് വിഷമം തോന്നി. അരുളിനെ ഞാൻ നോക്കി അവന്‍ എങ്ങനെയോ മുട്ടുകുത്തി നിന്നിട്ട് എന്റെ നേര്‍ക്ക് കൈ കൂപ്പി പിടിച്ചിരുന്നതാണ് കണ്ടത്.