“ഓഹോ.” അവനെ ഞാൻ മേലും കീഴും നോക്കി. “എന്റെ തോട്ടത്തിലാണ് ഞാൻ നില്‍ക്കുന്നത്. അതുകൊണ്ട് പോണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും. പക്ഷേ നിങ്ങള്‍ക്ക് ഓടി രക്ഷപ്പെടാനുള്ള ഒരവസരം ഞാൻ തരാം. വെറും ഒരു അവസരം. അതുകൊണ്ട് വേഗം സ്ഥലംവിടാൻ നോക്ക്.”
എന്റെ ഭീഷണി കേട്ട് ഗുണ്ടകള്‍ക്ക് ദേഷ്യം വന്നു.
“റാസ്ക്കൽ… ഉനക്ക് സൊന്നാ പുരിയാതാ? പട്ടാതാൻ പുരിയുമാ…? (നിന്നോട് പറഞ്ഞാൽ മനസ്സിലാവില്ലേ, കൊണ്ടാലേ മനസ്സിലാവത്തുള്ളോ)” പാന്റ് ഇട്ടിരുന്ന ഒരുത്തൻ ചോദിച്ചു. എന്നിട്ട് മൂന്നും എന്തോ തീരുമാനിച്ച പോലെ എന്റെ അടുത്തേക്ക് നടന്നു വന്നു.
അവർ മൂന്ന് പേര്‍ ഉണ്ടെന്നും, എന്നെ സിമ്പിളായി അടിച്ചു വീഴ്ത്താമെന്ന ധാരണയും അഹങ്കാരവും അവരുടെ മുഖത്ത് തെളിഞ്ഞത് കണ്ട് ഞാൻ പുഞ്ചിരിച്ചു.
പക്ഷേ കരാട്ടേയിലും കളരിയിലും മര്‍മ്മ ശാസ്ത്രത്തിലും ഞാൻ തികഞ്ഞ അഭ്യാസിയാണെന്ന് അവര്‍ക്ക് അറിയില്ലല്ലോ.
“നിനക്കൊക്കെ രക്ഷപ്പെടാനുള്ള അവസരം തന്നിട്ടും എന്റെ മുന്നില്‍ തന്നെ പൊട്ടന്‍മാരെ പോലെ നില്‍ക്കുന്നത് കണ്ടില്ലേ..” ഞാൻ വെറുപ്പിച്ചു.
“തേവ്ടിയാ നായേ….” അലറിക്കൈണ്ട് മൂന്നുപേരും എന്നെ ഒരുമിച്ച് ആക്രമിച്ചു.
പക്ഷേ മിന്നല്‍ വേഗത്തിൽ ഞാൻ പ്രതികരിച്ചു. വെറും സെക്കന്‍ഡുകൾ കൊണ്ട് മൂന്ന് ഗുണ്ടകളുടെ വായും, മൂക്കിന്റെ പാലവും ചെവിക്കല്ലും ഞാൻ ഇടിച്ചു തകർത്തു.
തലച്ചോറ് സ്തംഭിച്ച് അവന്മാർ രണ്ട് സെക്കന്‍ഡ് അനങ്ങാതെ നിന്നു പോയി. ആ സമയം അവന്മാരുടെ ഓരോ കാല്‍ മുട്ടു കൂടി ഞാൻ മിന്നല്‍ വേഗത്തിൽ തൊഴിച്ചു തകർത്തപ്പൊ അവന്മാർ അലറിക്കരഞ്ഞ് നിലത്ത് വീണു.