“വരൂ ചേട്ടാ. പോകാം നമുക്ക്.” ഡാലിയ പറഞ്ഞതും ഞങ്ങൾ എന്റെ വണ്ടിയില്‍ കേറി യാത്രയായി.
*****************
*****************
ഡാലിയയുടെ കുറിപ്പുകള്‍ – 1
ഞാൻ ഡാലിയ. ഞാനും റൂബി ചേട്ടനും മാത്രമായി ഇങ്ങനെയൊരു യാത്ര ആദ്യമായിട്ടാ.
എന്റെ ഓര്‍മ വച്ച കാലം മുതല്‍ ചേട്ടനെ ഞാന്‍ കാണുന്നു. ആരോടും പെട്ടന്ന് ദേഷ്യപ്പെടില്ല. കഴിയുന്നത്ര ആരെയും വേദനിപ്പിക്കാത്ത പ്രകൃതം. ആരെയും സഹായിക്കുന്ന മനസ്സ്. സൗമ്യമായ സംസാര പെരുമാറ്റ ഗുണങ്ങള്‍…. അങ്ങനെ ഒരുപാട് പറയാനുണ്ട്.
ഞാനും ചേട്ടനും ഡെയ്സിയും ഒരുമിച്ചാ വളര്‍ന്നത്. ചെറുപ്പം തൊട്ടേ ചേട്ടൻ എന്നു പറഞ്ഞാൽ എനിക്കും ജീവനാ. പക്ഷേ ഡെയ്സിയും ചേട്ടനെ സ്നേഹിക്കുന്ന കാര്യം അറിഞ്ഞത് വൈകിപ്പോയി. അപ്പോഴേക്കും എല്ലാം കൈ വിട്ടു പോയി. എന്നിട്ടും ചേട്ടനെ മറക്കാൻ കഴിഞ്ഞില്ല. ചേട്ടനെ എനിക്ക് ഇഷ്ടമാണെന്ന് ഡെയ്സിക്ക് അറിയാമായിരുന്നു. പക്ഷേ ഡെയ്സി ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല…. അവളുടെ നല്ല മനസ്സ്.
ഇന്നേവരെ ഡെയ്സിയോട് ദേഷ്യം തോന്നിയിട്ടില്ല… പക്ഷേ അവളോട് കടുത്ത അസൂയ ഉണ്ടായിരുന്നു എന്നത് സത്യം. ചെറുപ്പം തൊട്ടേ അവളോട് അസൂയ കൂടുമ്പോ അവളെ ദേഷ്യം പിടിപ്പിക്കാൻ ചേട്ടന്റെ കൂടെയും മുകളിലും ഒക്കെ കിടന്നു മറിയും. അതു കണ്ട് അവള്‍ക്ക് അസൂയ തോന്നി ചേട്ടൻ അറിയാതെ രഹസ്യമായി എന്നെ തുറിച്ച് നോക്കുമ്പോ എനിക്ക് സമാധാനം കിട്ടും. അതോടെ അസൂയ മാറി എന്റെ കുസൃതിയും ഞാൻ മതിയാകും.
ചേട്ടനെ കാണാന്‍ നല്ല ഭംഗിയാ. ചേട്ടന്റെ ശരീരം ഇരുമ്പ് പോലിരിക്കും. നല്ല ഷേപ്പും ഉണ്ട്. ചേട്ടന്റെ ബോടിയും സ്ട്രച്ചറും മനസ്സിലാവുന്ന തരത്തിൽ ചേട്ടൻ ഡ്രസ് ചെയ്യില്ല. ലൂസ് ടീ ഷര്‍ട്ടും ഷർട്ടും മാത്രേ ധരിക്കു. ചേട്ടന് ഒരുപാട് കഴിവുകൾ ഉണ്ട്. എന്നാൽ ആരോടും ഷോ കാണിക്കില്ല. പക്ഷേ ദേഷ്യം വന്നാൽ ഭയങ്കരമായിരിക്കും.