ട്വിൻ ഫ്ലവർസ് 1 [Cyril]

Posted by

എനിക്ക് കരാട്ടേയും കളരിയും അറിയാമെന്ന കാര്യം ഡാലിയയുടെ കൂട്ടുകാരോട് പറഞ്ഞിട്ടില്ല. ഞാൻ ടോജോ നടത്തുന്നതും അവര്‍ക്ക് അറിയില്ല. കൂടാതെ ആരുടെയും വെറുതെ മത്സരിക്കാനൊന്നും പണ്ടു തൊട്ടേ എനിക്ക് താല്‍പര്യം ഇല്ലായിരുന്നു.

എല്ലാവരുടെയും ശ്രദ്ധ മാറ്റാൻ ഞാൻ ചോദിച്ചു, “വല്യച്ചനും അങ്കിളും കുട്ടികളും എവിടെ?”

“ഇവരൊക്കെ നാളെ പോകുന്നു എന്ന് പറഞ്ഞതും അവർ കുട്ടികളെയും കൂടി കറങ്ങീട്ട് വരാമെന്നും പറഞ്ഞാ പോയത്. വരാൻ ഒത്തിരി വൈകുമെന്ന് പറഞ്ഞായിരുന്നു.” ആന്റിയുടെ മുഖത്ത് പെട്ടന്ന് സങ്കടം നിറഞ്ഞു. വല്യമ്മയുടെ മുഖവും പെട്ടന്ന് സങ്കടത്തിലായി. കാരണം, ആ കുട്ടികളെ അവർ രണ്ടുപേരും അത്രയ്ക്ക് സ്നേഹിച്ചു പോയി. അവർ മാത്രമല്ല ഞങ്ങൾ എല്ലാവർക്കും ആ കുഞ്ഞുങ്ങളെ ഇഷ്ട്ടമാണ്.

“ശെരി എല്ലാവരും വരൂ. നമുക്ക് കാപ്പി കുടിക്കാം.” വല്യമ്മ സങ്കടം മാറ്റി ഞങ്ങളെ കഴിക്കാൻ വിളിച്ചു.

കാപ്പികുടി കഴിഞ്ഞ് എല്ലാവരും പിന്നെയും ഹാളില്‍ കൂടി. ഇനി ഇതുപോലെ കൂടിയിരിക്കിൻ കഴിയില്ല എന്ന ചിന്ത എല്ലാ മുഖങ്ങളിലും പ്രകടമായിരുന്നു.

വലിയ തമാശ പറച്ചിലൊന്നും ഉണ്ടായില്ല. നിസ്സാരമായ കാര്യങ്ങൾ എന്തൊക്കെയോ സ്ത്രീകൾ സംസാരിച്ചിരുന്നു. ഞങ്ങൾ ആണുങ്ങള്‍ പരസ്പരം ഒന്ന് നോക്കി.

“മൂന്ന്‌ കുപ്പി ഇപ്പോഴും വെറുതെ ഇരിക്കുവാ. ഒരെണ്ണം അങ്കിൾക്കും വല്യച്ചനും മാറ്റി വച്ചിട്ട് നമുക്കൊന്ന് കൂടിയാലോ?” അന്‍സാര്‍ ചോദിച്ചു.

“അത് നല്ല ഐഡിയ.” ഞാൻ പറഞ്ഞു.

അതോടെ ഞങ്ങൾ അഞ്ചുപേരും പതുക്കെ എഴുനേറ്റ് മുകളിലേക്ക് മുങ്ങാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *