ട്വിൻ ഫ്ലവർസ് 1 [Cyril]

Posted by

പിന്നെയുള്ള ദിവസങ്ങൾ പമ്പരം പോലെയാണ് കറങ്ങി തീര്‍ന്നു കൊണ്ടിരുന്നത്.

ഒടുവില്‍ തിരുവോണവും വന്നു. അന്ന് മുഴുവനും വീട്ടില്‍ തന്നെയാണ് ആഘോഷിച്ചത്. സമ്മാനം കൊടുക്കലും, പാട്ടും ഡാൻസും എല്ലാം ഉണ്ടായിരുന്നു.

അന്ന് വല്യമ്മയുടെ കൂടെ ഡാൻസ് ചെയ്തിട്ട് വന്നിരുന്ന സമയം….

“എനിക്ക് ചേട്ടന്റെ കൂടെ ഡാൻസ് ചെയ്യണം.” ഷാഹിദ എന്റെ മുന്നില്‍ വന്നു നിന്നിട്ട് പറഞ്ഞു.

ഞാൻ ഒന്ന് മടിച്ചു.

“ചെല്ല് ബ്രോ..” അന്‍സാര്‍ എന്നെ പ്രോത്സാഹിപ്പിച്ചു. ഉടനെ ഞാനും എഴുനേറ്റ് അവളുമായി ഡാൻസ് ചെയ്തു.

അതുകഴിഞ്ഞ്‌ മിനിയും അശ്വതിയും ഗായത്രിയും എന്റെ കൂടെ ഡാൻസ് ചെയ്തു. കൂടാതെ അവരൊക്കെ മറ്റുള്ള ആണുങ്ങളുടെ കൂടെയും ഡാൻസ് ചെയ്തു.

“നി മാത്രം എന്താ ഞങ്ങളുടെ കൂടെ ഡാൻസ് ചെയ്യാത്തേ?” രാഹുല്‍ ചോദിച്ചു കൊണ്ട്‌ ഡാലിയയുടെ കൈ പിടിച്ചു വലിച്ചതും ഡാലിയ ചിരിച്ചു. എന്നിട്ട് അവള്‍ അവന്റെ കൂടെ ഡാൻസ് ചെയ്തു.

ആ ഡാൻസ് കഴിഞ്ഞതും ഡാലിയ എന്നെ പ്രതീക്ഷയില്‍ നോക്കി. ഞാനും കണ്ണുചിമ്മി കാണിച്ചിട്ട് കൈ നീട്ടിയതും അവള്‍ ഓടി വന്നു.

“അന്ന് ചേട്ടൻ ആന്റിയുടെ കൂടെ ചെയ്ത വാൾട്സ് ഇല്ലേ, നമുക്ക് ആ ഡാൻസ് ചെയ്യാം.” ഡാലിയ അവളുടെ ആഗ്രഹം പറഞ്ഞു.

“പിന്നെന്താ, ചെയ്യാമല്ലോ.” ഞാനും സമ്മതിച്ചതേടെ അവളുടെ കണ്ണുകൾ തിളങ്ങി. വല്യമ്മ കൂടാതെ ഡെയ്സിയുടെ കൂടെ മാത്രമേ ഈ ഡാൻസ് ഞാൻ ചെയ്തിട്ടുള്ളു. പക്ഷേ ഡാലിയ ചോദിച്ചപ്പോ പറ്റില്ലെന്ന് പറയാൻ കഴിഞ്ഞില്ല.

ഞങ്ങളുടെ ഓരോ കൈ കോർത്തു പിടിച്ചു കൊണ്ടും, അടുത്ത കൈ അവളുടെ കക്ഷത്തിന് പിന്നിലും, അവളുടെ ഒരു കൈ എന്റെ തോളത്തും, ഞങ്ങളുടെ മുഖം എപ്പോഴും പിന്നോട്ട് നീക്കി പിടിച്ചു ശരീരം മുന്നോട്ട് ചേര്‍ത്തും.. വീ ഷേപ്പിൽ നിന്നു കൊണ്ടാണ് ഞങ്ങൾ ഡാൻസ് തുടങ്ങിയത്. ഞങ്ങൾ ഒരുമിച്ച് ചുവടുകൾ വച്ചും, ഒരുമിച്ച് ക്ലോക്ക് സൂചികൾ പോലെ വട്ടം തിരിഞ്ഞും, ചില താളത്തിന് അനുസരിച്ച് ഞങ്ങളുടെ മുന്‍ ഭാഗം പരസ്പരം ചേര്‍ത്തു പിടിച്ചിട്ട് പിന്നോട്ട് മാറുകയും ഒക്കെയായി ഡാൻസ് മുന്നോട്ട് നീങ്ങി.

Leave a Reply

Your email address will not be published. Required fields are marked *