ഇതൊക്കെ ചോദിക്കാൻ അവനു കൂട്ടുകാർ ഒന്നും ഇല്ലാ. കാരണം അവന്റെ മുഷിഞ്ഞ ട്രൗസറും ഷർട്ടും കണ്ടാൽ ആരും അവനെ ഒപ്പം കൂട്ടാൻ നിൽക്കത്തില്ല.
എന്നാലും അവൻ എല്ലാരേയും നോക്കി ചിരിക്കും. ഒരു പരിപവം ഇല്ലാതെ അവൻ അവരെ നോക്കി ചിരിക്കും. എന്നാൽ തിരിച്ചു ഒരു വാക്ക് പോലും പറയില്ല അവര്. അത് കൊണ്ട് തന്നെ ക്ലാസ്സ്‌ന്റെ ഏറ്റവും പുറകിൽ ആണ് അവൻ ഇരിക്കുന്നത് തന്നെ.
സാർമാർ പോലും അവനോടു ഒന്നും ചോദിക്കില്ല. ഇതൊക്കെ ചെയുമ്പോൾ അവന്റെ പിഞ്ചുമനസ് വേദനിക്കുന്നത് ആരും കാണാറേ ഇല്ലാ.
അവൻ എന്നാലും ചിരിക്കും. മറിയാമ്മയെ കാണുന്നത് അവനു വലിയ സന്തോഷം നൽകുന്ന കാര്യം തന്നെ ആണ്. ഇന്നത്തെ ക്ലാസ്സ് മാത്‍സ് ആയിരുന്നു.
അ ക്ലാസ്സിൽ ഒട്ടു മിക്ക പേർക്കും മാത്‍സ് പേടി ആണ്.എന്നാൽ വർക്കിക് നല്ല ഒരു കണക് മാഷ് ആവണം എന്ന് ആണ് ആഗ്രഹം.
രണ്ടു മുന്ന് മാസം മുൻപ്. പൗലോ മൊതലിയുടെ വീട്ടിൽ ടിവി മേടിച്ചപ്പോൾ കാണാൻ പോയിരുന്നു അവൻ.
അന്ന് ആണ് അവൻ ടിവി കാണുന്നത് നല്ല വലിയ പെട്ടി അതിൽ കൊറേ ആളുകൾയെ കാണാം. അവര് സിൽമാ നടൻമാർ ആ എന്ന് പൗലോ മുതലാളി പറയുന്നത്.
അവൻയും അത് ഇഷ്ടം ആണ്. അവൻ സ്കൂൾ വിട്ടാൽ നേരെ പൗലോ മുതലാളിയുടെ വീട്ടിൽ പോവും അവനു വീട്ടിൽ കേറാൻ അനുവാദം ഇല്ലാ. ജനൽ പാളിയിൽലൂടെ മാത്രം ആണ് അവൻ കണ്ടത്.
അങ്ങനെ ആണ് അവൻ സ്പടികം കാണുന്നത്. അതിലെ ചാക്കോ മാഷ്നെ അവനു ഇഷ്ടം ആയി. പുള്ളി പറഞ്ഞ വാക്ക് ആണ് അവന്റെ ബുക്ക്‌ന്റെ താളിൽ എഴുതിയിരിക്കുന്നത് ഭൂമിയുടെ സ്പന്ദനം കണക്ക്കിൽ ആണ് എന്ന്.