“നിങ്ങൾ ഒരു കാര്യം ചെയ്യ്, വേറെ എന്തെങ്കിലും കാര്യങ്ങളിൽ ഇൻവോൾവ് ആവാൻ ശ്രമിക്കു.example, ഡ്യൂട്ടി കഴിഞ്ഞു വന്നാൽ വേറെ എന്തെങ്കിലും കാര്യങ്ങൾ ചെയ്യുക…. വ്യായാമം…അല്ലെങ്കിൽ ജിം….അതും അല്ലെങ്കിൽ ഒരു തന്റെ റൂമിൽ ഒരാളെ കൂടെ താമസിപ്പിക്….”
“റൂം ഷെയർ ഒന്നും നടക്കില്ല സാർ…എന്റെ കമ്പനി തന്ന റൂം ആണ്. വേറെയും ചില ഇഷ്യൂ ഉണ്ട്…”
“എന്ത് ഇഷ്യൂ…?”
“അത് മാനേജ…. അല്ല കമ്പനി സമ്മതിക്കില്ല….” ജയൻ എന്തോ ഒളിക്കുന്നതായി ഡോക്ടർക്ക് മനസ്സിലായി.
“ജയാ…. ഞാൻ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും ചെയ്ത നോക്ക്…താൻ എന്തോ മറക്കുന്നുണ്ട്…..താൻ പോയിട്ട് അടുത്ത മാസം വായോ…ഓക്കേ…..”
“ശെരി ഡോക്ടർ…” ആ ക്ലിനിക്കിൽ നിന്നും പുറത്തേക് ഇറങ്ങി കോൺക്രീറ്റ് കട്ടകൾ വിരിച്ചു മനോഹാരമാക്കിയ നടപ്പാതയിലൂടെ തന്റെ കാർ ലക്ഷ്യമാക്കി നടക്കുമ്പോഴും ജയന്റെ മനസ്സ് അസ്വസ്ഥം ആയിരുന്നു. കാറിനു അടുത്ത എത്താറായപ്പോൾ അയാളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. എടുത്തു നോക്കിയപ്പോൾ അനു ആണ് വിളിക്കുന്നത്. ഫോൺ അറ്റൻഡ് ചെയ്ത സംസാരിച്ചു കൊണ്ട് ജയൻ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ട് നീങ്ങി
” ചേട്ടാ ഞാൻ നേരത്തെ വിളിച്ചപ്പോൾ എന്തിനാ കട്ട് ചെയ്തത്…?”
“ഞാൻ ഓഫീസിൽ ഒരു മീറ്റിംഗിൽ ആയിരുന്നു ..ഫോൺ സൈലന്റ് ആയി പോയി …. എന്തിനാ വിളിച്ചത്.?”
“അപ്പുവിന്റെ വിസയുടെ കാര്യം എന്തായി ചേട്ടാ? ചേട്ടൻ എന്താ ഇങ്ങനെ… എത്ര നാളായി ഞാൻ പറയുന്നു….” ആണ് ചോദിച്ചു.
“അതൊന്നും ശെരിയാവില്ല എന്ന് ഞാൻ പറഞ്ഞതല്ലേ…. ഞാൻ ശ്രമിക്കാം…”