എങ്കി നിങ്ങള് വിട്ടേക്ക് ഞാൻ ചെക്കന്മാരോട് പറയാം…
ലെച്ചു : വേണ്ട വേണ്ട… ഇവര് തന്നെ തല്ലിക്കോട്ടെ…
അവന്മാരെ നോക്കി എന്തേലും ശബ്ദം പുറത്ത് കേട്ടാൽ ബാക്കി അപ്പൊ പറയാം നിങ്ങളെ കൂട്ടത്തിൽ ഒരുത്തൻ കൂടെ ഇല്ലായിരുന്നോ അവനെവിടെ
അവൻ ഓടിപ്പോയി ചേട്ടാ…
അവനെ ഞാൻ നോക്കിക്കൊള്ളാം അവരോട് കിട്ടുന്നെ വാങ്ങിച്ചിട്ട് പോരെ…
അവരുടെ അരികിൽ നിന്നും അവനെ അന്വേഷിച്ചു നടന്ന് ഒരു വണ്ടിയിൽ കയറിയിരിക്കുന്ന അവനെ എടുത്ത് തോളിൽ കൈ ഇട്ട് അവർക്ക് കൊണ്ടുകൊടുക്കുമ്പോ പ്രീതി ആദ്യം വന്ന ചെക്കനെ തല്ലുന്നതും മറ്റുള്ളവർ അത് നോക്കിനിൽക്കുന്നതും കണ്ട് അവനെയും ആ കൂട്ടത്തിൽ കൊണ്ട് നിർത്തി മറ്റുള്ളവരെ ഉപദ്രവിക്കാതെ അവന് വലിയ രീതിക്കല്ലെങ്കിലും ഓർത്തുവെക്കാൻ പാകത്തിന് കൊടുത്തു
ചെക്കന്റെ വീട്ടിലേക്ക് പോവാൻ എടുത്ത ബസ്സുകളിൽ ആള് നിറഞ്ഞ പിറകെ വണ്ടികളിലും ആളുകളെ കയറ്റി ഞങ്ങളും ചെക്കന്റെ വീട്ടിലേക്ക് തിരിച്ചു
അവിടുത്തെ പരിപാടി കഴിഞ്ഞു തിരിക്കുമ്പോ സമയം രാത്രി പത്ത് മണിയോടടുത്തു കെട്ടിയോൾസിന്റെ കൂടെ ചെറിയ മ്യൂസിക്കിന് കൂടെ പാടുന്ന ലെച്ചുവിന്റെ പാട്ടിനു താളമിട്ടും കൂടെ പാടിയും ഇരുള്ളിനെ കീറി മുറിച്ച് പ്രകാശം പരത്തിയ ഹെഡ് ലൈറ്റിന്റെ പിറകെ കുറഞ്ഞ വേകത്തിൽ മുന്നോട്ട് നീങ്ങുന്ന വണ്ടി പ്രിയയുടെ വസ്ത്രങ്ങളും മറ്റും എടുക്കാനായി കോർട്ടേഴ്‌സിലേക്ക് തിരിച്ചു സന്തോഷത്തോടെ മുന്നോട്ട് പോയികൊണ്ടിരിക്കുന്ന ഞങ്ങളുടെ വണ്ടിക്ക് മുന്നിലേക്ക് പെട്ടന്ന് കയറിവന്ന പെൺ രൂപതെ വണ്ടി തട്ടും മുൻപ് ബ്രേക്ക് ചെയ്തു നിർത്തി വണ്ടി തട്ടാതെ തന്നെ മുന്നിൽ വന്നരൂപം ബോണറ്റിലേക്ക് വീണ് അവിടെനിന്നും നിലത്തേക്ക് ഊർന്നിറങ്ങി നിലത്തേക്ക് വീണു ഡോർ തുറന്ന് ഓടി അരികിൽ ചെന്ന് അവളെ നോക്കി കമിഴ്ന്നു കിടക്കുന്ന അവളുടെ പാറി പറക്കുന്ന മുടിയും മെലിഞ്ഞ ശരീരവും വല്ലാതെ പ്രായം തോന്നിച്ചു അവളെ തിരിച്ചു കിടത്തി വെള്ളവുമായി വരുന്ന അഫിയെ കണ്ട് മുഖത്ത് നിന്നും മുടി മാറ്റി ഹെഡ് ലൈറ്റ് വെളിച്ചത്തിൽ കണ്ണിൽ പതിഞ്ഞ ആ മുഖം കണ്ട് ഞെട്ടലോടെ പുറകോട്ട് നീങ്ങി ഹൃദയമൊരു നിമിഷം നിലച്ചുവോ തോന്നിയതാണോ ഒരിക്കൽ കൂടെ അവൾക്കരികിലേക്ക് ചെന്നു തലയെടുത്ത് മടിയിലേക്ക് വെച്ച് മുടിയൊക്കെ ശെരിക്ക് മാറ്റി അവളാവരുതേ എന്ന പ്രാർത്ഥനയോടെ ആ മുഖത്തേക്ക് നോക്കിയ ഞാൻ ആകാശം നോക്കി “ആാാാാ…” ഉച്ചത്തിലലറി