വഴി തെറ്റിയ കാമുകൻ 11
Vazhi Thettiya Kaamukan Part 11 | Author : Chekuthan
[ Previous Part ] [ www.kkstories.com ]
കഴിഞ്ഞ പാർട്ടിയിൽ ചില പേജുകൾ കുറച്ച് വലിപ്പം കൂടുതൽ ആയി പോയി എന്നറിയാം പേജ് സെറ്റ് ചെയ്യാനുള്ള മടികൊണ്ട് സംഭവിച്ചതാണ്… ഇവിടെ ഏന്റെ ഈ ആദ്യ കഥക്ക് നിങ്ങൾ നൽകുന്ന സപ്പോർട്ടിനു നന്ദി…
കമന്റ് ബോക്സിൽ പരിചയപ്പെട്ട ജീവനുകൾക്ക് ഒത്തിരി സ്നേഹം ❤️❤️❤️
നിങ്ങളുടെ സ്വന്തം
❤️ചെകുത്താൻ നരകാധിപൻ❤️
ദിവ്യാ…
എന്തെ…
ആൾക്കാര് കത്തിയും കൊണ്ട് വരുന്നു ഓടിവാ…
അതിന് ഞാനെന്തിനാ ഓടുന്നെ… അവര് വരുന്നത് നിങ്ങളെ കൊല്ലാനല്ലേ…
ഹേ… ദിവ്യാ… നീ…
നിങ്ങളിലൊരാളെ ഇവിടെ എത്തിച്ചുകൊടുത്താൽ അൻപത് ലക്ഷം തരാമെന്നു പറഞ്ഞു ഞാനെത്തിച്ചു കൊടുത്തു… പാവമാ പെണ്ണും നിന്റെകൂടെ മരിക്കാനായി വന്നു…
ചുറ്റും വാളുമായി നിൽക്കുന്ന ആളുകളെ നോക്കി ഒരുവൻ തുറന്നു വെച്ച ടിക്കിക്ക് അടുത്ത് നിൽക്കുന്ന അവൾക്കുനേരെ വാളുമായി ഓടി വരുന്നു
ഞാൻ ദിവ്യയെയും കൂടെ നിൽക്കുന്ന ജെയിംസിനെയും നോക്കി
വണ്ടിക്ക് പിറകിൽ ലേക്ക് ഓടി വന്നവന്റെ കൈയിലെ വാൾ മുകളിലേക്കുയർന്നു…
അവളുടെ തലയിലെ തട്ടം മുകളിലേക്ക് പറന്നുയർന്നു
ശബ്ദമില്ലാതെ നിലത്തേക്ക് വീണ കഴുത്ത് വേർപെട്ട ശരീരത്തിൽ നിന്നും രക്തം ചീറ്റി തെറിച്ചു…
അവൾക്കു നേരെ ഓടി വന്നവരുടെ കാലുകൾ നിശ്ചലമായി നിലത്ത് കിടക്കുന്ന തല വേർപെട്ട ഉടലിലേക്കു നോക്കി, പറന്നു പൊങ്ങിയ അവളുടെ തട്ടം വണ്ടിക്ക് മേലേ വന്നു വീണു ചുറ്റും മരണതിന്റെ ഓളം നിറഞ്ഞ നിശബ്ദത തളം കെട്ടി രണ്ടു വാളുകൾ ടിക്കിക്ക് മേലേക്ക് ഉയർന്നു വന്നു വാൾ പിടിച്ച പെണ്ണിന്റെ കൈകൾ ടിക്കി അടച്ചു അവൾ എന്നെ നോക്കി ചിരിച്ചു ഞാൻ കൈയിലെ സിഗരറ്റിനെ ചുണ്ടിലേക്ക് വെച്ച് തീ കൊളുത്തി അരയിൽ നിന്നും പിസ്റ്റലുകൾ എടുത്ത് വണ്ടിക്ക് മേലേ വെച്ചു