മുഖത്തിനു നേരെ വന്ന കൈ പിടിച്ച് മുന്നോട്ട് തിരിച്ചതും കമിഴ്ന്നടിച്ചു നിലത്തേക്ക് വീണ അവന്റെ തോളിൽ കാലെടുത്ത് വെച്ച് മറ്റുള്ളവരെ നോക്കി
അഫി : ഒച്ച വെക്കുകയോ ഏതേലുമൊരുത്താൻ ഓടുകയോ ചെയ്താൽ എല്ലാത്തിനേം ചവിട്ടി മുറിക്കും…
പ്രിയ : ആരുമറിയാതെ ഒച്ചവെക്കാതെ കിട്ടുന്നത് വാങ്ങിയാൽ നാണം കെടില്ല…
ലെച്ചു : നിങ്ങളെന്തായാലും ഈ നാട്ടുകാരല്ല… ആയിരുന്നേൽ ഞങ്ങളോട് പ്രശ്നമുണ്ടാക്കാൻ വരില്ലായിരുന്നു…
അഫി : ഞങ്ങൾ തീർത്താൽ ആരുമറിയാതെ ഇതിവിടെ തീരും… എല്ലാരും അറിയുന്ന കോലത്തിലാണേൽ നിന്റെ ഒക്കെ വീട്ടിൽ കയറി കുടുംബമടക്കം തീർക്കും…
പ്രിയ : എന്ത് വേണം പെട്ടന്ന് പറഞ്ഞോ…
ആദ്യം അടി വാങ്ങി വായിൽ നിന്നും ചോരയും ഒലിപ്പിച്ചു വയറിൽ പിടിച്ചിരിക്കുന്നവനെയും രണ്ടാമത് അഫിയോട് വയറിൽ കുത്ത് കിട്ടിയവനെയും അവളുടെ കാലിനു ചുവട്ടിൽ കിടക്കുന്നവനെയും നോക്കി നിൽക്കെ അഫി അവന്റെ കൈ ഷോൾഡറിൽ നിന്ന് വലിച്ചിടും എന്ന് തോന്നി
പെട്ടന്ന് അവർക്കരികിലേക്ക് ചെന്നു
ഡി എന്താ കാണിക്കുന്നേ…
ഒരുത്തൻ : നോക്ക് ചേട്ടാ ഒരു കാര്യോമില്ലാതെ തല്ലുവാ…
മിണ്ടാതിരിയെടാ… വേറാരുമറിയാതെ കിട്ടുന്നതും വാങ്ങി വീട്ടി പോവാൻ നോക്ക്… ഇല്ലേ പച്ചക്ക് തൊലി പൊളിച്ചു മസാല തേച്ച് ജീവനോടെ എണ്ണയിലിട്ട് വറുക്കും ഞാൻ… (അഫിയെ നോക്കി)തല്ലുന്നതൊക്കെ കൊള്ളാം ഒരു ശബ്ദം പുറത്ത് കേൾക്കരുത് പുറത്തൊരു കലയും കാണാനുമുണ്ടാവരുത്… അഫീ… വല്ലാതെ വേണ്ട…
അഫി : ശെരിയിക്കാ…
ലെച്ചു : ചേട്ടാ… വേണ്ട വിട്ടേക്കാം…