ബാബയുടെ അരികിൽ ചെന്ന് ഇപ്പൊ പടക്കം പൊട്ടും അവിടുത്തെ വെടിക്കെട്ടിന്റെ അത്രയും ശബ്ദമുണ്ടാവും ഞെട്ടണ്ട എന്ന് പറഞ്ഞു
ചെറുക്കനെയും കൂട്ടരെയും സ്വീകരിക്കാൻ ഞങ്ങളും ആശാന്റെ ഒപ്പം പുറത്തേക്കിറങ്ങി അവരെ സ്വീകരിച്ചു നടന്നു വരുമ്പോ ആദി സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞതും ചെണ്ടയുടെ ശബ്ദം മുഴങ്ങി ഒപ്പം തന്നെ പടക്കങ്ങൾ പൊട്ടാൻ തുടങ്ങി സ്വീകരണം കണ്ട് അന്താളിപ്പോടെ താലപൊലിക്കിടയിലൂടെ ചെറുക്കനും കൂട്ടരും മുന്നിലെ പന്തലിനകത്തേക്ക് കയറി അവരെ ഇരുത്തി വെള്ളം കൊടുത്ത ശേഷം ചെറുക്കനെ മണ്ഡപത്തിൽ ഇരുത്തി വന്നവരിൽ പലരും അറബിക് ഡ്രെസ്സിൽ നിൽക്കുന്ന ബാബയുടെയും ഖാലിദിന്റെയും അടുത്ത് ഫോട്ടോ എടുക്കാനും മറ്റും തിരക്ക് കൂട്ടുന്നത് കണ്ട് അവർക്കരികിലേക്ക് ചെന്ന് അവരെ മാറ്റി നിർത്താൻ നോക്കുമ്പോയേക്ക് ചെക്കന്മാരും വന്ന് അവരെയെല്ലാം മാറ്റി അവരെ ആരും ശല്ല്യം ചെയ്യാത്ത തരത്തിൽ മാറ്റി ഇരുത്തി ആശാൻ വിളിച്ചതിനാൽ ഞാൻ മണ്ഡപത്തിലേക്ക് ചെന്നു എന്തുകൊണ്ടോ ജീഷേച്ചിയും അമ്മയും നൊടിച്ചിലോ ദേഷ്യമോ ഇല്ലാതെ എന്നെ നോക്കി ചിരിച്ചു എനിക്ക് നിൽക്കാനായി അൽപ്പം നീങ്ങി തന്നു കൈയിൽ കിട്ടിയ അരിയും പൂവുമായി അവർക്കരികിൽ നിന്നു
മേളം മുറുകി താലി ചാർത്തി കൈ കോർത്ത് അഗ്നിയേ വലം വെച്ച് കഴിഞ്ഞതും അടുത്ത പറമ്പിൽ കതിന മുഴങ്ങി
അപ്പന്റെയും അമ്മയുടെയും മുറ്റത്തശ്ശിമാരുടെയും മുത്തശ്ശൻ മാരുടെയും കാല് തൊട്ട് വണങ്ങിയ അവർ എനിക്ക് മുന്നിൽ വന്ന് കാല് തൊടാൻ പോയ അവരെ കുനിയും മുൻപ് പിടിച്ചു നിർത്തി കഴുത്തിലെ മാലയിൽ പിടിച്ചു കണ്ണടച്ചു ശിവനെ ധ്യാനിച്ച് ഇരുവർക്കും വേണ്ടി പ്രാർത്ഥിച്ചു അവരുടെ തലയിൽ കൈ വെച്ചു “പരസ്പരം മനസിലാക്കി പരസ്പരം താങ്ങായി സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ” അവരെ നോക്കി ചിരിയോടെ രണ്ടുപേരുടെയും കവിളിൽ തടവി