ചേട്ടാ… അവളെ സാരി ഒന്ന് പിടിച്ചുകൊടുത്തേ ഞാൻ കുനിഞ്ഞാൽ സാരി ചുളുങ്ങും…
മുത്തിന്റെ തലയിൽ പൂ വെച്ച് അഫിക്കരികിൽ ചെന്ന് പൂ തലയിൽ വെച്ചുകൊടുത്ത് അവളുടെ സാരി പിടിച്ചു കൊടുത്തു
ഇക്കയും വേകം റെഡിയായിക്കോ…
എനിക്കിനി ഒന്നുമില്ല വാച്ചും കൂടെ കെട്ടിയാൽ മതി
അവൾ പെട്ടന്ന് വാച്ച് എടുത്തു കൊണ്ട് തന്നു ഞങ്ങൾ വാച്ച് കെട്ടികൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു
എല്ലാരുടെയും ഒരുക്കങ്ങൾ ഏകദേശം കഴിഞ്ഞത് കണ്ട് അവരെ നോക്കി റിയ കഴുത്തിലെ ബെൽറ്റ് മറക്കാൻ കറുത്ത തുണി ബെൽറ്റ് ഇട്ടത് പോലെ മറ്റുള്ളവരും കറുത്ത തുണി ബെൽറ്റ് കഴുത്തിലിട്ടിരിക്കുന്നു
കഴിഞ്ഞവര് വന്നേ ചെരിപ്പിട്ടു തരാം കുനിഞ്ഞിരുന്നു സാരി ചുളുക്കണ്ട ലെച്ചുവും റിയയും പിറകെ വന്നു അവർക്ക് ഇട്ട് കൊടുക്കുമ്പോയേക്കും അഫിയും പിറകെ മുത്തും പ്രീതിയും വന്നു എല്ലാർക്കും ചെരിപ്പിന്റെ വള്ളി യൊക്കെ ഇട്ട് അഫിയും റിയയും മുത്തും സാരി തലയിലൂടെ ഇട്ടത് കണ്ട് തലയുടെ പുറകിൽ പൂവ് കാണും വിതം താഴ്ത്തി മൊട്ട് കൊണ്ട് മുടിയിൽ കുത്തിവെച്ചു ലെച്ചു ഇലയിൽ നിന്നും ചന്ദനം തൊട്ട് നെറ്റിയിൽ ഇട്ടുതന്ന് അവളുടെ നെറ്റിയിലും ഇട്ടുകൊടുത്ത് ഇറങ്ങുമ്പോ പ്രിയയുടെ കൈയിലെ വാച്ചും ഫോണും അഭരണങ്ങളും ഒഴികെ മറ്റെല്ലാം ഒരുപോലെ ഉണ്ടെന്ന് കണ്ട് പോവും വഴി അവൾക്ക് ഫോണും വാച്ചും അഭരണങ്ങളും വാങ്ങാൻ കരുതി മുറ്റത്തേക്കിറങ്ങി ലെച്ചു വീട് പൂട്ടുന്നത് കണ്ട് മുറ്റത്ത് നിറയെ പൂത്തു നിൽക്കുന്ന പനിനീർ പൂക്കളിൽ നിന്നും പൂക്കൾ പറിച് എല്ലാർക്കും തലയിൽ വെച്ചുകൊടുത്തു റിയയും ഞാനും വണ്ടിയെടുത്തു എല്ലാരും റിയയോടൊപ്പം കയറിയപ്പോ അഫി ഏന്റെ കൂടെ വന്ന് കയറി അവരോട് പിറകെ വരാൻ പറഞ്ഞു ടൗണിൽ നിന്നും പ്രിയക്ക് ഫോണും വാച്ചും ആഭരണങ്ങളും വാങ്ങി കല്യാണ വീട്ടിലേക്ക് തിരിച്ചു കയറി ചെല്ലുമ്പോ ആശാനും പരിവാരങ്ങളും മുന്നിൽ തന്നെ ഉണ്ട്