വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]

Posted by

സാർ, എന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നെ…

തന്റെ പേരിൽ കൊലപാതക ശ്രെത്തിന് ഒരു പരാതി കിട്ടിയിട്ടുണ്ട് അതിനെപ്പറ്റി അന്വേഷിക്കാൻ വിളിപ്പിച്ചപ്പോ നീ വരാൻ കഴിയില്ലെന്ന് പറഞ്ഞു അതുകൊണ്ട് പിടിച്ചോണ്ട് വന്നതാ…

ഏന്റെ ഫോൺ എവിടെ…

ഫോണൊക്കെ ഇവിടെ ഉണ്ട്… നിങ്ങളവിടെപോയിരി…

സ്റ്റേഷൻ ഇൻചാർജ് ആരാ…

എ സി പി ഹർപ്രീത് സിങ്ങ് ഐ പി എസ്…

ശെരി… ആ ഫോണോന്ന് തന്നെ ഞാൻ ഇവിടെയാ ഉള്ളേ എന്ന് ആരെയെങ്കിലും വിളിച്ചോന്നറിയിച്ചേക്കട്ടെ…

ഫോൺ ഇപ്പൊ തരാൻ പറ്റില്ല…

ശെരി… ഒരു ചായ കിട്ടുമോ…

അയാൾ മറ്റൊരാളോട് ചായക്ക് പറഞ്ഞു അയാളോട് സ്ട്രോങ്ങ്‌ആയിട്ട് മധുരമില്ലാത്ത കട്ടൻ മതി എന്ന് പറഞ്ഞു അവിടെ കണ്ട കസേരയിലേക്കിരുന്നു അല്പ സമയം കഴിയുമ്പോയേക്കും അയാൾ ചായയുമായി വന്നു ചായകുടിക്കെ പുറത്തുനിന്നു കയറിവന്ന പോലീസുകാരൻ

സാറെന്താ വന്നേ…

എന്തോ കൊലപാതക ശ്രെത്തിനു പരാതി കിട്ടിയിട്ടുണ്ടെന്ന് പാറഞ് പിടിച്ചോണ്ട് വന്നതാ… ഏന്റെ ഫോണോന്ന് തന്നാൽ നന്നായിരുന്നു… ഒരു കാൾ ചെയ്തിട്ട് തന്നേക്കാം…

അയ്യോ… സാർ… പ്രശ്നമാക്കരുത്… ആളറിയാതെ…

അയാൾ പെട്ടന്ന് മേശക്കരികിൽ ഇരിക്കുന്ന ആളോട് ഫോണും വാച്ചും പേഴ്സും വണ്ടിയുടെ ചാവിയും വാങ്ങി ഏന്റെ കൈയിൽ തന്നു വാച്ച് കെട്ടികൊണ്ട്

എന്താ സാറിന്റെ പേര്…

സതീശൻ എസ് ഐ ആണ്…

ഞാൻ ഒന്ന് വക്കീലിനെ വിളിച്ചേക്കട്ടെ…

വേണ്ട സാർ സാറ് പൊയ്ക്കോ…

മേശക്കരികിൽ ഇരുന്ന പോലീസുകാരൻ

സാറേ… എ സി പി മേഡം പറഞ്ഞിട്ട് പിടിച്ചോണ്ട് വന്നതാ… മേടത്തിന്റെ സ്വഭാവമറിയാലോ… മേഡമറിയാതെ വിട്ടാൽ വലിയ പ്രശ്നമാകും…

Leave a Reply

Your email address will not be published. Required fields are marked *