ആരൊക്കെയോ വന്ന് വണ്ടിയിൽ കയറുന്നതും വണ്ടിയെടുക്കുന്നതും അറിഞ്ഞു
ആദ്യം ഏതേലും കടയിൽ നിർത്തി ഒരു പാക്ക് സിഗരറ്റ് വാങ്ങ് തണുത്ത വെള്ളവും നല്ല എരിവുള്ള എന്തേലും കൂടെ വാങ്ങിക്കോ…
ഏതാ…
കിങ്സ്…
അല്പം കഴിഞ്ഞു വണ്ടി നിർത്തി സിഗരറ്റും വെള്ളവും മറ്റും വാങ്ങിവന്നു കൈയിൽ കിട്ടിയ സിഗരറ്റ് കത്തിച്ചു ഗ്ലാസ് താഴ്ത്തി സീറ്റിൽ ചാരിയിരുന്നു സീറ്റ് അല്പം പുറകിലേക്ക് ചായ്ച്ചു കപ്പ് ഹോൽഡറിലെ ഗ്ലാസ് എടുത്ത് പുറകിലേക്ക് നീട്ടി
ഡാ… നിലത്ത് കുപ്പിയിരിപ്പുണ്ട് ഒന്നൊഴിച്ചേ…
കൈയിൽ കിട്ടിയ ഗ്ലാസ് വാങ്ങി കുടിച്ചു
എന്താടാ തീരെ കട്ടിയില്ലല്ലോ… കട്ടിക്ക് ഒഴിക്ക്…
അവരൊഴിച്ചു തരുന്നതനുസരിച്ചു കുടിച്ചോണ്ടിരുന്നു
വണ്ടി നിർത്തി അവർ വന്നു താങ്ങി എന്തൊക്കെയോ ശബ്ദങ്ങളെ താണ്ടി മുറിയിൽ കൊണ്ടുപോയി കിടത്തി ബോധം പതിയെ മറഞ്ഞു
എന്തൊക്കെയോ ശബ്ദങ്ങൾ ചെവിയിൽ വന്നു പതിച്ചു കണ്ണ് തുറന്നു ചുറ്റും നോക്കി വയർലസ്സിലൂടെ ഒഴുകി വരുന്ന ശബ്ദം ചെവിയിലേക്കടിച്ചുകയറി ഇരിക്കുന്നത് പോലീസ് സ്റ്റേഷനിൽ ആണെന്ന് മനസിലാക്കാൻ അല്പം സമയമെടുത്തു കിടന്നിരുന്ന ബെഞ്ചിൽ നിന്നുമെഴുനേറ്റിരിന്നു ക്ലോക്കിൽ സമയം നാല്മണി അരയിൽ തപ്പി ഫോൺ ഇല്ലെന്ന് കണ്ട് എഴുന്നേറ്റു അതിലെ നടന്നു പോവുന്ന പോലീസുകാരനെ നോക്കി
സാർ… റസ്റ്റ് റൂം എവിടെയാ…
കടുപ്പിച്ചു നോക്കി അയാൾ ഒരു വശത്തേക്ക് കൈ ചൂണ്ടി
മൂത്രമൊഴിച്ചു നന്നായി മുഖം കഴുകി അഴിഞ്ഞുലഞ്ഞ മുടി കൈകൊണ്ട് പുറകിലേക്ക് ചീകി വെച്ച് പുറത്തേക്കിറങ്ങി ടേബിളിൽ ഇരിക്കുന്ന പോലീസുകാരനരികിൽ ചെന്നു