വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]

Posted by

തോറ്റൊന്നുമില്ല തീരെ മാർക്കില്ല…

റിസൾട് വന്നോ…

മ്മ്…

എത്ര മാർക്കുണ്ട്…

അൻപത്…

എത്രയിലാ…

എൺപതിൽ…

എന്നിട്ടാണോ കിടന്നു കരയുന്നേ… ഇത്രേം കാലം ഇതൊന്നുമായി ഒരുബന്തോമില്ലാതെ നടന്നിട്ട് നീ പാസായതേ വല്യ കാര്യം ഇത്രേം മാർക്കുണ്ടായിട്ട് പിനേം കിടന്നു കരയുന്നോ… ഞാൻ കരുതി തോറ്റിട്ടുണ്ടാവുമെന്ന്…

എന്നാലും ഇത്രേം പഠിച്ചിട്ടും…

പോയേ… നീ ഇതാ നിങ്ങള് പെൺപിള്ളേരെ കുഴപ്പം… കിട്ടിയ മാർക്കിനൊരു വിലയും കാണില്ല കിട്ടാത്ത മാർക്കിനെ നിങ്ങൾക്ക് വിലയുള്ളൂ…

പോടാ… തോറ്റലെന്താക്കും…

ഏന്റെ കൂടെ ഖത്തറിൽ പോരേ ഏന്റെ പി എ പോസ്റ്റ് കാലിയാണ് കണക്ക് നോക്കാൻ എനിക്കൊരു ഹെല്പും ആവും…

അപ്പൊ ജയിച്ചാലോ…

ജയിച്ചാലും പോരേ…

പിനെന്തിനാ പഠിക്കുന്നെ…

പഠിക്കുന്നത് സർട്ടിഫിക്കറ്റിന് വേണ്ടി… നാളെ ഒരു കാലത്ത് എന്നോട് തല്ലുണ്ടാക്കി വിട്ടിട്ടുപോയാലും പണിയില്ലാതെ തെണ്ടിപോവരുതല്ലോ…

പോടാ തെണ്ടീ…

പോട്ടേ…

വേണ്ട…

വിശക്കുന്നു… ഞാൻ ഫുഡ്‌ കഴിച്ചിട്ട് വരാം…

നീ കഴിച്ചില്ലേ…

കഴിക്കാൻ വിളിക്കാൻ വന്നപ്പോയല്ലേ നാറീ നീ കരഞ്ഞോണ്ട് കിടന്നേ…

അവളെനെ കൂട്ടി കിച്ചണിൽ ചെന്ന് ഭക്ഷണം എടുത്തു

പിള്ളാർക്ക് കൊടുത്തോ…

അറിയൂല…

അഭീ… എല്ലാരും വന്നേ…

പാത്തു : എന്താ മാമാ…

ചോറ് തിന്നോ…

അഭി : ഇപ്പൊ വേണ്ട… ഞങ്ങള് കളിക്കട്ടെ…

ഇത്ത : കളിയൊക്കെ പിന്നെ ആദ്യം ഭക്ഷണം എല്ലാരും കയ്യും മുഖവും കഴുകിക്കേ…

പാത്തു : ഇപ്പൊ വേണ്ടുമച്ചീ…

നാലുപേരും പെട്ടന്ന് കൈ കഴുകി വന്ന് ചോറ് തിന്നാ നമുക്ക് ഐസ് ക്രീം വാങ്ങാൻ പോവാം…

Leave a Reply

Your email address will not be published. Required fields are marked *