അഭീ… ഉമ്മച്ചി വന്നില്ലേ…
റൂമിലുണ്ട്…
(ഡോറിൽ മുട്ടി) ഇത്താ…
ആ…
ഡോർ തുറന്ന് അകത്ത് കയറി അവൾ ബെഡിൽ നിന്നും എഴുനേറ്റിരിക്കുന്നതിനിടെ കണ്ണ് തുടയ്ക്കുന്നത് കണ്ട്കൊണ്ട് അവൾക്കരികിൽ ഇരുന്നു അവളെന്റെ മുഖത്ത് നോക്കുന്നില്ല അവളുടെ മുഖം പിടിച്ചുയർത്തി
എന്ത് പറ്റി…
മ്ഹും…
പറയിത്താ…
ഇന്ന് ടെസ്റ്റ് ഉണ്ടായിരുന്നു എനിക്കൊന്നും എഴുതാൻ പറ്റിയില്ല… എന്നെകൊണ്ട് പറ്റൂല ഞാൻ തോറ്റ് പോവും…
ഇതിനാണോ കരഞ്ഞു പേടിപ്പിച്ചേ… എണീറ്റെ എണീറ്റുവന്ന് മുഖം കഴുക്… എന്തേലും കഴിക്കാം…
മ്ഹും… എനിക്ക് വേണ്ട…
അവളെ പിടിച്ചെഴുനേൽപ്പിച്ചു അടുക്കളയിൽ ചെന്ന് എനിക്കായി ഭക്ഷണം എടുത്ത് തന്ന അവളെ പിടിച്ച് അരികിൽ ഇരുത്തി ചോറ് വാരി അവൾക്കു നീട്ടി
തോറ്റെന്നു കരുതി ഒരു പ്രശ്നോമില്ല… ഇഷ്ടമില്ലേൽ ഇത്ത പോവണ്ട…കരയാതിരുന്നാൽ മതി… ഇപ്പൊ ഏന്റെ പൊന്നിത് കഴിക്ക്…
നിർബന്ധിച്ചു കഴിപ്പിച്ചു
മുഖമൊക്കെ കഴുകി വന്നേ… നമുക്കൊന്ന് പുറത്ത് പോവാം…
വേണ്ട… ഞാൻ കിടക്കട്ടെ…
അവൾ മുറിയിലേക്ക് പോയ പിറകെ പാത്രം സിങ്കിൽ ഇട്ട് കൈ കഴുകി ഞാനും ചെന്നു അവൾ ബെഡിൽ കിടക്കുന്നത് കണ്ട് അവളുടെ തലഭാഗത്ത് ഇരുന്ന് തല എടുത്ത് മടിയിൽ വെച്ചു തലയിൽ തലോടി കവിളിൽ ഉമ്മവെച്ചു
മോളേ…
മ്മ്…
നീയിങ്ങനെ സങ്കടപെട്ടിരിക്കല്ലേ… നീ തോക്കുവൊന്നും ഇല്ല ഇനി തോറ്റാലും സാരോല്ല… ഈ സർട്ടിഫിക്കറ്റിലൊന്നും വലിയ കാര്യമില്ല എന്നെ നോക്ക് ആകെ പഠിച്ചത് ഐറ്റിഐ ആണ് ഇന്നിപ്പോ ഏന്റെ കീഴെ ജോലി ചെയ്യുന്നവരിൽ എം ബി എ കാരടക്കമുണ്ട് ഒന്ന് തോറ്റെന്നു വെച്ച് ഒരു പ്രശ്നോമില്ല… പൊന്നല്ലേ മുഖമിങ്ങനെ വെക്കല്ലേ…