അപ്പോഴേക്കും എല്ലാ ഡിപ്പാർട്ട് മെന്റിലും കാര്യം അറിഞ്ഞതിനാൽ എല്ലാ പിള്ളാരും ടീച്ചേഴ്സും എത്തിയിരുന്നു. തളർന്നു നിൽക്കുന്ന അവരെ ഒരുമിച്ച് നിർത്തി ഫോണിന്റെയും ലാപ്പിന്റെയും പാസ്‌വേഡ് വാങ്ങി
ഇനി ഇതുപോലെ എന്തേലും ചെയ്താലോ… ഇതിന്റെ പേരിൽ ഇവളോട് എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാലോ ഏതെങ്കിലും ഒരു വിഡിയോ പുറത്ത് വന്നാലോ നിന്റെ ഒക്കെ കുടുംബത്തെ അടക്കം പച്ചക്ക് കത്തിക്കും…
ബാഗിന്റെ പോക്കറ്റിൽ നിന്നും പെനും പേഴ്സിൽ നിന്നും ഒരു വിസിറ്റിങ് കാർഡും എടുത്ത് വിസിറ്റിങ് കാർഡിന് പുറകിൽ നമ്പർ എഴുതി കാർഡ് അവന്മാരുടെ കൈയിൽ കൊടുത്തു
തികളാഴ്ച്ച… തിങ്കളാഴ്ച കാലത്ത് പത്തുമണിക്കുള്ളിൽ തന്റെ ഒക്കെ തന്തയെയും തള്ളയേയും കൂട്ടി എന്നെ വന്ന് കണ്ടോണം ഇല്ലെങ്കി ഞാനങ്ങോട്ട് വരും…ഇപ്പൊ കിട്ടിയത് ഒരു ശിക്ഷയായി കാണണ്ട ഒരുപദേശം മാത്രമാണ്…
അലക്സിനോട് യാത്രപറഞ്ഞു അവിടെനിന്നിറങ്ങുമ്പോ ചെക്കനെയും പൊന്നൂസിനെയും കൂടേ കൂട്ടി ആദിയെ വിളിച്ച് ഇറങ്ങിയ കാര്യം പറഞ്ഞു
നിന്റെ പേരെന്താ…
ഹാഷിം…
കൂടെ കൂട്ടുന്നവർ എത്തരകാരെന്ന് നമുക്ക് ബോധം വേണം ഇനിയെങ്കിലും ശ്രെദ്ധിച്ചോ… എല്ലായ്‌പോഴും ഇതുപോലെ ആയികൊള്ളണമെന്നില്ല…
മ്മ്…
ഞങ്ങള് നാട്ടിലേക്ക് പോകുവാ അവിടെ ഒരു കല്യാണമുണ്ട് നാളെ നീ വരുന്നോ…
ഇല്ലിക്കാ… ഞാനും വീട്ടിലേക്ക് പോകുവാ…
ടെൻഷനൊന്നും വേണ്ട ഒന്നും സംഭവിച്ചിട്ടില്ല ഇനി ഇതിന്റെ പേരിൽ രണ്ടാൾക്കും ഒരു പ്രശ്നവും ഉണ്ടാവുകയുമില്ല…
അവനെ അവൻ താമസിക്കുന്നിടത്തിറക്കി നാട്ടിലേക്ക് തിരിച്ചു ടൗണിൽ എത്തുംമുൻപ് മുന്നിൽ ഓടുന്ന ക്ലോസ്ഡ് ട്രക്കിന് മുകളിലെ പേര് നോക്കി