മുത്തേ നിന്റെ പർദ്ധയും തട്ടവും അഫിക്ക് കൊടുക്ക് നീ അഫിയുടെ തട്ടം വാങ്ങിച്ചോ….
ആദി : പണി വന്നത് പോത്തിന്റെ അനിയന്റെ വകയാ… ഒരാളെ തലക്ക് അൻപത് ലക്ഷം ആണ് ഓഫർ…
ആരാ…
ആദി : അവന്റനിയനും ടീമും ബാംഗ്ലൂരിന്ന് എത്തിയിട്ടുണ്ട്… കൂടെ പോത്തിന്റെ പഴയ ടീമും… എല്ലാം കൂടെ അറുപത്പേരോളമുണ്ട്… അവർക്കിപ്പോഴും നിനെപ്പറ്റി വലിയ ധാരണയില്ല എന്നാ തോന്നുന്നേ… അവർ കാര്യങ്ങൾ പ്ലാൻ ചെയ്തുകൊണ്ടിരിക്കുകയാ… അവരുടെ ചർച്ച എന്താണെന്ന് നോക്കുന്നുണ്ട്… അഫിയും ചേച്ചിയും റിയയും ഉള്ളകാര്യം അവർക്കറിയില്ല…
വണ്ടി എയർപോർട്ട് റോഡിൽ കയറിയതും വരിവരിയായി നീങ്ങാൻ തുടങ്ങി
ടിക്കറ്റ് എവിടെക്കാ…
ആദി : ഡൽഹി സ്പെഷ്യൽ ഫ്ലൈറ്റ് ആണ് എയർ പോർട്ടിൽ മൂന്നര മണിക്കൂർ ടൈം കിട്ടും…
എയർ പോർട്ടിലേക്ക് കയറും മുൻപ് ടോറസ് സൈഡാക്കി
അഫി എന്റെ കൂടെ വരട്ടെ നിങ്ങൾ മൂന്നാളും അകത്ത് ചെല്ല് ഞങ്ങൾ എത്തും മുൻപ് എന്ത് വന്നാലും ആരുവന്ന് എന്ത് പറഞ്ഞാലും ഒരു കാരണവശാലും എയർ പോർട്ട് വിട്ട് പുറത്തിറങ്ങരുത് നിങ്ങൾ പുറത്തിറങ്ങിയാൽ അത് ചിലപ്പോ നിങ്ങൾക്കും ഞങ്ങൾക്കും അപകടമാകും നാട്ടിൽ അറിയണ്ട (എടിഎം കാർഡ് അവർക്ക് നൽകി) ഇനി ഞങ്ങളെത്തും മുൻപ് ഫ്ലൈറ്റ് എടുക്കുകയാണേൽ കയറിക്കോ നിങ്ങളെ ഫ്ലൈറ്റ് ലാൻഡ് ആവും മുൻപ് അടുത്ത ടിക്കറ്റ് നിങ്ങളെ ഫോണിലെത്തും…ആദീ… ഇവരെ മൂന്ന് പേരുടെയും ലൊക്കേഷൻ ഫോളോപ്പ് ചെയ്യ്…
ലെച്ചുവിന്റെ ഫോൺ കൂടെ കോൺഫ്രൻസ് കാണക്റ്റ് ചെയ്ത് അഫിയുടെ ഫോൺ ലെച്ചുവിന് കൊടുത്തു അവർ മൂന്നുപേരും ഞങ്ങളെ കെട്ടിപിടിച്ചു കൂടെ ചെല്ലാൻ വിളിച്ചു മൂന്നുപേരും പേടിച്ച് കരയുന്നത് കണ്ട് അവരോട് പേടിക്കണ്ട ഞങ്ങളെത്തിക്കോളാം എന്ന് വാക്ക് കൊടുത്ത് അവരെ അകത്തേക്ക് കയറ്റിവിട്ടു