പോയേ… അടിച്ചു തല ഞാൻ പൊളിക്കും…
ഒന്നും മിണ്ടാതെ അയാൾ സ്കൂട്ടായി അവൻ കാണിച്ച ക്ലാസിലേക്ക് നോക്കി ഒരു അദ്ധ്യാപകൻ ക്ലാസെടുക്കുന്നുണ്ട്
മാഷേ… ഒന്ന് അകത്തോട്ട് വന്നോട്ടെ…
അയാൾ ഏന്റെ വേഷവും കൈയിലെ സിഗരറ്റും ലാത്തിയും നോക്കി കഴിയുമ്പോയേക്കും ഞാനും പിറകെ തന്നെ അവരും ക്ലാസിലേക്ക് കയറി
മാഷ് പഠിപ്പിച്ചിട്ട് നന്നാവാത്ത കുറച്ചുപേരെ പഠിപ്പിക്കാൻ വന്നതാ…
പഠിപ്പിച്ചിട്ടു ചേട്ടനിവിടുന്നങ്ങു പോവുമോ… (ഒരുത്തൻ കളിയാക്കി കൊണ്ട് ചോദിച്ചു)
പറഞ്ഞയക്കാൻ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും…
എങ്കി വല്യേട്ടനൊന്ന് പഠിപ്പിച്ചു നോക്ക് പറഞ്ഞയക്കണോ വേണ്ടേന്ന് ഞങ്ങള് തീരുമാനിച്ചോളാം…
(പോനൂസിനെ അടുത്തേക്ക് വിളിച്ചു) ആരൊക്കെയാ…
അവൾ ചൂണ്ടിയവരെ നോക്കി ലാത്തി അവളുടെ കൈയിലേക്ക് കൊടുത്ത് സിഗരറ്റ് ചുണ്ടിലേക്ക് വെച്ചുകൊണ്ട് അതിൽ പുറകിലിരിക്കുന്ന അല്പം തണ്ടും തടിയും ഉള്ളവന് അടുത്തേക്ക് നടക്കുന്ന എന്നെ പുച്ഛത്തോടെ നോക്കുകയും കമന്റടിക്കുകയും ചെയ്യുന്നത് മൈന്റ് ചെയ്യാതെ അവനരികിലെത്തി ചിരിയോടെ അവനെ നോക്കി ഹാഷ് തട്ടി സിഗരറ്റ് ചുണ്ടിലേക്ക് വെച്ചു ഭാരമില്ലാത്ത വസ്തുപോലെ ഒരു കൈ നീട്ടി നിസാരമായി അവനെ എടുത്ത് മുന്നിലേക്കെറിഞ്ഞു മുനിലിരിക്കുന്നവർക്ക് മുകളിലൂടെ പറന്നു ചെന്ന് ലച്ചർ ഡസ്കും കഴിഞ്ഞു ബോർഡിൽ അടിച്ച് നിലത്തു വീണതും അതുവരെ ഉള്ള കമന്റടി നിന്നു ക്ലാസ്സ് നിശബ്ദമായി നിശബ്ദത മാറും മുൻപ് അവൾ കാണിച്ച ഓരോരുത്തരെയും എടുത്ത് മുന്നിലേക്കെറിഞ്ഞു അവർക്കടുത്തേക്ക് ചെന്നു വിറങ്ങലിച്ചു നിൽക്കുന്ന സാറിനും കുട്ടികൾക്കും മുന്നിൽ അത്രയും ദൂരത്തിൽ നിന്നു വന്ന് വീണതിനാൽ വേദന സഹിക്കുന്ന അവന്മാരെ നോക്കികൊണ്ട് അരയിൽ നിന്നും സിഗരറ്റ് എടുത്ത് കത്തിച്ചു തീർന്ന കുറ്റി നിലത്തേക്കിട്ടു ചവിട്ടി