വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]

Posted by

എന്താ വല്ല പ്രേമവും ആണൊ…

അത്…

പറയാൻ പറ്റുന്നതാണേൽ പറ എന്തായാലും പരിഹാരമുണ്ടാക്കാം…

അവൾ കൂടെ പഠിക്കുന്ന ചെറുക്കാനുമായി ഇഷ്ടത്തിലാ…

അതാണോ പ്രശ്നം… ഞാനീ പ്രേമകേസിൽ കയ്യിടാൻ പോക്കില്ല…

അതല്ല ആ കാര്യം അവളെന്നോട് പറഞ്ഞിട്ടുണ്ട് ചെക്കനെയും ഞാൻ കണ്ടിട്ടുണ്ട് നല്ലൊരു പാവം ചെക്കനാ പഠിപ്പ് കഴിഞ്ഞ് ജോലി ആയിട്ട് വീട്ടിൽ പറഞ്ഞു സമ്മതിപ്പിക്കാം എന്ന് ഞാനും അവളോട് പറഞ്ഞതാ…

പിന്നെന്താ പ്രശ്നം…

ഇന്നലെ അവൾ അവന്റെ കൂടേ കറങ്ങാൻ പോയി…

അതാണോ പ്രശ്നം അതൊക്കെ സാധാരണയല്ലേ…

അവളും അവനും കൂടേ ഒരുമിച്ചവന്റെ റൂമിലായിരുന്നു താമസിച്ചേ… ഇന്നവള് കോളേജിൽ പോയപ്പോ വേറെ കുറച്ച് ചെക്കൻമാർ അവനും അവളുംകൂടെ ഒരുമിച്ചുള്ള വീഡിയോ അവരെ ഉണ്ട് ഇന്നവരെ കൂടേ ചെന്നില്ലെങ്കിൽ നെറ്റിലിടും എന്നൊക്കെയാ പറയുന്നേ… ചെക്കനും അവളുമാണേൽ ഭയങ്കര കരച്ചിലും ചത്തുകളയും എന്നൊക്കെയാ പറയുന്നേ…എനിക്കെന്താ ചെയ്യേണ്ടേ എന്നൊരു പിടിയുമില്ല… എന്തേലും സംഭവിച്ചാ പിന്നെ ചാവാനല്ലാതെ എനിക്കും അവൾക്കും വേറെ വഴിയില്ല…

എന്നാ പോയി ചാവ്… അല്ല പിന്നെ… ഈചെറിയ പ്രശ്നത്തിനൊക്കെ ചാവാനാണേൽ അന്നവളെ കിണറ്റിന്ന് എടുക്കാമായിരുന്നു…

ഞങ്ങൾ പിന്നെ എന്ത് ചെയ്യാനാ… അവള് വിളിച്ചു പറഞ്ഞപ്പോ മുതലെനിക്ക് കയ്യും കാലും വിറക്കുവാ…

ഇങ്ങളീ കരച്ചിലൊന്ന് നിർത്താദ്യം… ഇത്‌ ഞാൻ തീർത്തുതരാം… തിരിച്ചുപോവുമ്പോ അവളേം കൂട്ടാം നാളെ ഞാറാഴ്ചയല്ലേ ആശാന്റെ കല്യാണമുള്ളതല്ലേ ഇന്നും നാളെയും കല്യാണമൊക്കെ ആഘോഷിച്ച് മറ്റന്നാൾ തിരിച്ചു പോട്ടേന്ന്…

Leave a Reply

Your email address will not be published. Required fields are marked *