നീയെവിടെയാ…
ആശാന്റെ വീട്ടിലാ…
വണ്ടിയുണ്ടോ കൈയിൽ…
ഉണ്ടെടാ… എന്തെ… ടൂൾ ഉണ്ടോ…
ആ… ഉണ്ട്…
പൊട്ടുമോ…
പന്ത്രണ്ടും…
നീയെന്നാ അതുമെടുത്ത് വെള്ളിയോട്ടെ അന്തുറുക്കന്റെ വീട്ടിലേക്ക് വാ… എനിക്ക് വണ്ടിയൊന്ന് വേണം…
ശെരി…
ഐസ് ക്രീമിന്റെ പൈസയും കൊടുത്ത് വണ്ടിയെടുത്തു വയറിൽ ചുറ്റിപിടിച്ചിരുന്നു ഐസ്ക്രീം തിന്നോണ്ട്
കാക്കൂ…
ആരാ വിളിച്ചേ… വീടിന്റെ അടുത്തുള്ളതാ നിനക്കറിയില്ല… സെകീനത്ത…
എന്തെ…
അവരെ കൂടേ മോളേ കോളേജിൽ പോവാമോന്ന്… അവിടെ എന്തോ പ്രശ്നമുണ്ടെന്ന്…
മ്മ്… ഇപ്പൊ പോണോ…
മ്മ്… എന്തെ…
ഒന്നൂല്ല…
നിനക്ക് കറങ്ങാൻ പോവാനല്ലേ… നമുക്ക് വേറൊരു ദിവസം പോവാ… അവർക്കെന്തോ അത്യാവശ്യം ആണെന്ന് തോന്നുന്നു… ചോദിക്കുമ്പോ എങ്ങനെയാ പറ്റില്ലെന്ന് പറയുക
മ്മ്… സാരോല്ല കാക്കു ചെല്ല്… വൈകീട്ട് കല്യാണത്തിന് പോവാൻ എന്നെ കൂട്ടാൻ വരാൻ മറക്കണ്ട…
വരാടി പൊനെ…
അവളെ ഇറക്കി അവിടെ എത്തുമ്പോ ബിച്ചു കാത്തിരിപ്പുണ്ട് അവന് ബൈക്കും കൊടുത്ത് അവന്റെ വണ്ടിയിൽ ഞങ്ങൾ കോളേജിലേക്ക് തിരിച്ചു അവരുടെ കരയുന്ന കണ്ണുകളും മുഖവും കണ്ട്
എന്താ ഇത്താ… മുഖമൊക്കെ വല്ലാതിരിക്കുന്നല്ലോ… എന്താ പ്രശ്നം… നമ്മളിപ്പോ എന്തിനാ പോണേ…
ഞാൻ പറയാ… നീ ആരോടും പറയല്ലേ…
ഞാൻ പോസ്റ്ററടിച്ചൊട്ടാൻ പോകുവാ…
അതല്ല… അവളിപ്പോ പഠിക്കാൻ പോകുന്നത് ഏന്റെ നിർബന്തത്തിനാ… ആങ്ങളമാർക്കും ഇക്കാക്കുമൊക്കെ അവളെ കെട്ടിച്ചുവിട്ടാ മതി എന്നാ… പഠിച്ചൊരു ജോലി ആയിട്ട് മതി കല്യാണം എന്ന് ഞാനും അവളും വാശിപിടിച്ചു നിന്ന് സമ്മതിപ്പിച്ചതാ അവരെക്കൊണ്ട്… ഇതെങ്ങാനും അവരറിഞ്ഞാ എന്നെയും മോളെയും കൊത്തി നുറുക്കും…