ആദി : ഗിരീ നിങ്ങളെത്ര പേരുണ്ട്…
ഗിരി : ഇപ്പൊ പന്ത്രണ്ടു പേരുണ്ട്… പേടിക്കണ്ട ഇപ്പൊ ആളെത്തും…
ആദി : അവനോ അഫിയോ മാത്രമാണേൽ ടെൻഷനില്ല അവര് മൂന്നുപേരും ഉള്ളതുകൊണ്ടാണ് പേടി… അവരെ എയർപോർട്ടിൽ കയറ്റിയാൽ പിന്നെ ടെൻഷനില്ല…
ഗിരി : നീ ടെൻഷനാവണ്ട… ഒരു കിലോമീറ്ററപ്പുറം ഫുൾ ലോഡ് ചില്ലി ഇരുപത്തിഎട്ട് ട്ടൺ ടോറസും നാല് എസ്കോർട്ട് വണ്ടിയും എന്തിനും പോന്ന ഇരുപത്തിയാറു പിള്ളാരും ഫുള്ള് ടൂളും ഉണ്ട് എയർ പോർട്ടുവരെ ഏതവൻ ബ്ലോക്കിട്ടാലും ടോറസ് വെച്ച് അടിച്ചു തെറിപ്പിച്ചു ഞങ്ങൾ നിർത്താതെ പോവും…
ആദി : അവരെ എത്രയും പെട്ടന്ന് എയർ പോർട്ടിൽ എത്തിക്ക് മറ്റവരെ ഡീറ്റൈൽ ഇപ്പൊ കിട്ടും…
വണ്ടികൾ കണ്ടതും അവർക്കരികിൽ വണ്ടി നിർത്തി മൂന്ന് ചെക്കന്മാർ ഓടിവന്നു സൈലൻസർ വെച്ച രണ്ട് പിസ്റ്റലുകളും കുറച്ച് മാഗസിനുകളും രണ്ട് വാളും ഒരു ചാൺ നീളത്തിലുള്ള രണ്ട് കത്തിയും കൈയിൽ തന്നു ഒരു പിസ്റ്റൾ അഫിക്ക് കൊടുത്ത് ഒന്ന് കപ്പ് ഹോൾഡറിൽ വെച്ചു മുന്നിൽ ടോറസും അതിന് പുറകിലായുള്ള രണ്ട് വണ്ടിക്കും ഏറ്റവും പുറകിലായുള്ള രണ്ട് വണ്ടിക്കും ഇടയിലുള്ള ഞങ്ങളുടെ വണ്ടിക്ക് ഇരു വശത്തുമായി രണ്ട് വണ്ടികളും
അഫി ഓരോ പിസ്റ്റളായി എടുത്ത് മാഗസിനിൽ ബുള്ളറ്റുണ്ടോന്ന് നോക്കി…
ആദി : ഒരു പ്രശ്നമുണ്ട് നിന്റെ കൂടെ ഒരു പെണ്ണുള്ള കാര്യവും വണ്ടിനമ്പറും അവളെ ഫോട്ടോയും അവളവർക്ക് സെന്റ് ചെയ്തിട്ടുണ്ട്…അപ്പൊ നിന്റെ കൂടെ പെണ്ണില്ലെങ്കിൽ അവർ ചിലപ്പോ പൊങ്ങില്ല…
മ്മ്… അത് കുഴപ്പമില്ല…