ഒന്ന് പോടാ ചെക്കാ… കുട്ടനെക്കാളും ഇളയ നീ വന്നിട്ടാണോ നാട്ടുകാര് വല്ലതും പറഞ്ഞുണ്ടാക്കാൻ…
നാട്ടുകാരെ നാക്കാ… എല്ലാരും ഒന്നുമില്ലേലും… കുറച്ചുപേരെങ്കിലും മറ്റുള്ളോരെ കുറ്റോം കുറവും നോക്കിനടക്കുന്ന എല്ലാം തികഞ്ഞോരല്ലേ…
അത് ശെരിയാ… (ചായ എനിക്കുനേരെ നീട്ടി) നീ കാര്യം പറഞ്ഞില്ലല്ലോ…
കുട്ടേട്ടന് പെണ്ണ് നോക്കുന്നില്ലേ… നിങ്ങൾക്ക് വല്ല ഡിമാന്റും ഉണ്ടോ…
എന്ത് ഡിമാൻഡ്… ഏതേലും ഒരു പെണ്ണ് കിട്ടിയാ മതിയായിരുന്നു… നിന്റെ അറിവിൽ ആരേലുമുണ്ടോ…
ഒരു പെണ്ണുണ്ട്… പക്ഷേ അവൾ തമിഴത്തിയാണ്…
എടാ… തമിഴത്തി എന്ന് പറയുമ്പോ…
ഏന്റെ ചേച്ചീ… ഈ കുപ്പിയും പാട്ടയും പെറുക്കി നടക്കുന്ന പെണ്ണൊന്നുമല്ല… അവൾ ഞാൻ ജോലി ചെയ്യുന്ന വീട്ടിൽ ആണ് ജോലിക്ക്… അഞ്ച് സഹോദരങ്ങൾ ഉണ്ട് മൂത്തവൾ കല്യാണദിവസം ആരുടെയോ കൂടേ ഒളിച്ചോടി പോയ ഷോക്കിൽ അച്ചൻ അറ്റാക്ക് വന്നു മരിച്ചു… പിന്നെ അനിയത്തിമാരെയും അനിയനെയും പഠിപ്പിച്ചതൊക്കെ ഇവളാ… രണ്ട് അനിയത്തിമാരെ നല്ല നിലക്ക് കെട്ടിച്ച് വിട്ടു ഒരനിയത്തീം അനിയനും പഠിക്കുന്നു… അവൾക്കണേൽ സ്വന്തം ലൈഫിനെ പറ്റി ചിന്തയൊന്നുമില്ല… നല്ല കുട്ടിയാ കാണാനും കൊള്ളാം… (ഫോണെടുത്ത് അവളുടെ വാട്സപ് ഡിപി കാണിച്ചുകൊടുത്തു)
നല്ല ബംഗിയുടല്ലോടാ…
മ്മ്… ഇവളുടെ കഥ കേട്ടപ്പോ… ചേച്ചിയെയാ എനിക്ക് ഓർമ വന്നേ… നിങ്ങൾക്ക് സമ്മതം ആണേൽ ഞാൻ അവളോടും അവളെ വീട്ടുകാരോടും സംസാരിക്കാം…
എനിക്ക് സമ്മതമാ നീ സംസാരിച്ചു നോക്ക്…