മൂസീ… നിന്റെ ബൈക്കിന്റെ കീ എവിടെയാ…
അവൻ വാതിലിന് പിറകിൽ നിന്നും കീ എടുത്ത് തന്നു നീ കാർ കൈയിൽ വെച്ചോ ബൈക്ക് കുറച്ച് ദിവസത്തേക് എനിക്ക് വേണം പിന്നെ ഓവർ സ്പീഡിൽഓടിക്കാനും വേറാർക്കും കൊടുക്കാനും നിൽക്കരുത്
മൂസി : ഇല്ല…
അവർ പോയതും മാമിയും ഏന്റെ അടുത്തേക്ക് നീങ്ങി…
കുഞ്ഞ : മോനൂ… ഇത്ര പെട്ടന്ന് എന്ന് പറയുമ്പോ എങ്ങനാടാ…
ഹാ… ബെസ്റ്റ് ഞാൻ പോക്ക് തീരുമാനിച്ച അന്ന് തുടങ്ങി പോവും വരെ ചുറ്റിപറ്റി നിന്ന് പോകുന്നതിന്റെ തലേ ദിവസം പോക്ക് പെട്ടന്നായിപ്പോയി എന്നും പറഞ്ഞ് കരഞ്ഞ ടീമാ നിങ്ങൾക്കിനി ഒരു കൊല്ലം കൂടേ നീട്ടിയാലും നിങ്ങള് പറയും പെട്ടന്നായീന്നു…
മാമി : അതല്ലടാ… കുറച്ചൂടെ നീട്ടിക്കൂടെ…
അപ്പൊ തിരിച്ചു വരാനും വൈക്കൂലേ… ഇതിപ്പോ ഒരു കൊല്ലം കൊണ്ട് തിരിച്ച് വന്നൂടെ…
കുഞ്ഞ : എന്നാലും…
ഒരെന്നാലുമില്ല…
മാമി : അതല്ല മോനൂ…
അവൻ ഇപ്പൊ പോയില്ലേൽ ഒരു മാസം കഴിഞ്ഞു പോണം അപ്പൊ നേരിട്ട് പുതിയ ഷോപ്പിൽ ചെല്ലുമ്പോ കാര്യങ്ങൾ പഠിക്കാൻ ഒക്കെ അവൻ കിടന്ന് കഷ്ട്ടപെടണം ഇപ്പൊ ആയാൽ അവന് മെല്ലെ മെല്ലെ ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ പടിക്കാം വൈകി പോയി കഷ്ടപ്പെടണോ അതോ ഇപ്പൊ പോയി കഷ്ടപ്പാടില്ലാതെ കാര്യങ്ങൾ പഠിച്ചെടുക്കണോ… നിങ്ങൾ തന്നെ തീരുമാനിച്ചോ…
കുഞ്ഞ : അത് വേണ്ട കഷ്ടപ്പാടില്ലാതെ മതി അല്ലേ അമ്മായീ…
മാമി : മ്മ്… അതേ…
കുഞ്ഞ : നീ അവനെ നോക്കണേ…
ഇല്ല ഞാനെടുത്ത് കടലി കളയും…
കുഞ്ഞ : പോടാ… അതല്ല അവനെന്തേലും ആവശ്യമൊക്കെ ഉണ്ടെങ്കിൽ…