അനൂ… നിനക്ക് ഈമാസം പോവാൻ പറ്റുമോ… അവിടെ ഒരു ഷോപ്പിൽ രണ്ടുപേർ നാട്ടിൽ പോവേണ്ട ടൈം കഴിഞ്ഞു നിൽക്കുകയാ…
അനു : അതിനെന്താ ഇക്കാ… എപ്പോഴാ പോവേണ്ടതെന്ന് പറഞ്ഞാൽ മതി…
ഈമാസം ലാസ്റ്റ് ആവുമ്പോയേക്കും പോവണം… വിസ കിട്ടിയ നിന്റെ ഫ്രണ്ട്‌സിൽ ഒരാളോടും ചോദിച്ചുനോക്ക്…
അനു : അവരും റെഡിയായിരിക്കും… അഭിക്ക് മാത്രം വീട്ടിൽ കാര്യങ്ങൾ സെറ്റ് ചെയ്യാൻ സമയം വേണ്ടിവരും…
മ്മ്… അടുത്ത മാസമാണേ ഷോപ്പ് ഒപ്പണിംഗ് അപ്പോയെക്കും എന്തായാലും കയറേണ്ടി വരും…
അനു : അത് പറഞ്ഞിട്ടുണ്ട്…
നേരത്തെ ചെന്നാൽ നിങ്ങൾക്ക് ഭാഷയും രീതിയും ഒക്കെ ഒന്ന് പഠിക്കുകയും ചെയ്യാം എല്ലാരും പുറത്ത് ആദ്യമായിട്ടല്ലേ…
അനു : അതേ… പിന്നെ അഭിയുടെ കാര്യം ഞാൻ പറഞ്ഞല്ലോ…
ഏന്റെ അഭിപ്രായത്തിൽ അവനെ തന്നെ നീ പോവുമ്പോ കൂടേ കൊണ്ടുപോവുന്നതാണ് നല്ലത്… അവനല്ലേ കുടുംബ ഭാരമൊക്കെ ഉള്ളത്… അവനോട് കഴിയുമെങ്കിൽ പെട്ടന്ന് എല്ലാം സെറ്റ് ചെയ്യാൻ പറ…
അനു : ഞാൻ ചോദിക്കട്ടെ…
മാമൻ : എടാ… പുതിയ ഷോപ്പ് എന്നൊക്കെ പറയുമ്പോ ഗൾഫിൽ ഒരു എക്സ്പീരിയൻസും ഇല്ലാത്ത ഇവരെ മാത്രം ഏൽപ്പിച്ചാലെങ്ങനെയാ…
തുടക്കത്തിൽ അഷറഫിക്ക കാണും ഇവരെ ഒപ്പം… ഇവർക്ക് നാടല്ലേ പരിചയമില്ലാതുള്ളൂ ഫീൽടൊക്കെ പരിചയമുള്ളതല്ലേ… ഓർഡർ എടുക്കാനും സേർവ് ചെയ്യാനും കിച്ചണിൽ ഹെല്പിന്നും കുക്കിങ്ങിനും ഒക്കെ വേറേ ആളുകളും ഉണ്ട് നോക്കി നടത്താൻ ആണ് ഇവനെ കൊണ്ടുപോകുന്നത്…
മാമൻ : എന്നാലും… ഇത്രേം വലിയ ഷോപ്പ് ഒക്കെ നോക്കി നടത്തുക എന്ന് പറഞ്ഞാൽ…