പോയി…
(മുഖം ഉയർത്തി നോക്കി)ശെരിക്കും…
മ്മ്…
കാക്കൂ… കുളിക്കണം…
എനിക്കും… എണീറ്റലോ…
മ്മ്… കാക്കൂ…
എന്താടാ…
ഒരുമിച്ച് കുളിക്കാൻ തോന്നുന്നു…
വാ… ഒരുമിച്ച് കുളിക്കാം…
വേണ്ട… ഞാൻ കാണും മുൻപ് എനിക്കത് അവിടെ വേണം… എന്നെ കാക്കൂനെ കാണിക്കും മുൻപ് വീട്ടുകാർ നമുക്കൊരു മണിയറ ഒരുക്കണം…
മ്മ്… എന്നിട്ട് മതി അതുവരെ കാത്തിരിക്കാം… ഈ കാത്തിരിപ്പിനും ഒരു സുഖമുണ്ട്…
മ്മ്… അതേ… ഇത്രയും കാലം കിട്ടുമെന്നുറപ്പില്ലാതെ സ്നേഹിക്കുമ്പോഴും കണ്മുന്നിൽ കാണുമ്പോഴും സ്വപ്നം കാണുമ്പോഴും മനസിൽ ഒരു വിങ്ങൽ എപ്പോഴും ഉണ്ടാവും… ഇപ്പൊ സ്വപ്നങ്ങൾകാണുമ്പോഴും സ്നേഹിക്കുമ്പോഴും അരികിൽ നിൽക്കുമ്പോഴും ഈ ചൂടുപറ്റി കിടക്കുമ്പോഴും സന്തോഷം മാത്രമേ ഉള്ളൂ…
സ്വന്തമാക്കാൻ കഴിയില്ലെന്നോർത്ത് ഞാൻ സങ്കടപ്പെട്ടതിനേക്കാൾ ഒരോതവണ ഞാൻ ഒഴിഞ്ഞുമാറുമ്പോഴും നിന്റെ മുഖത്ത് വിരിയുന്ന ദുഃഖമെനെ ഒത്തിരി ഒത്തിരി വേദനിപ്പിക്കാറുണ്ട്… എങ്കിലും നീ കരയാതിരിക്കാൻ ആ ഒഴിഞ്ഞുമാറൽ തന്നെ നല്ലതെന്ന് തോന്നും… അന്ന് നിന്നെ ആ രൂപത്തിൽ കണ്ടതോടെ ഏന്റെ പിടിവിട്ടുപോയി പൊന്നേ…
ഇതറിഞ്ഞിരുന്നേൽ കാകു കാണാതെ ഞാൻ ഒളിപ്പിച്ച ഏന്റെ തലഴിണയും കാകൂന്റെ ഷർട്ടും കുടിച്ച് തീർത്ത കണ്ണീരിനെ ഞാൻ എന്നോ കാക്കൂനെ കാണിച്ചേനെ…
ഒത്തിരി കരയിച്ചല്ലേ… ഞാനെന്റെ പൊന്നിനെ… നിന്റെ കക്കൂനോട് നീ ക്ഷമിക്ക്പൊന്നേ…
വാ പോത്തികൊണ്ട് മുഖമുയർത്തി നോക്കുന്ന അവളുടെ കണ്ണിൽ നിന്നും കണ്ണീർ തുള്ളി നെഞ്ചിലേക്കുറ്റി വീണു