അവിടുന്ന് യാത്ര പറഞ്ഞ് വണ്ടിയിൽ കയറിയപ്പോഴും എന്റെ മനസിൽ ലിസ എന്ന പന്ത്രണ്ടുകാരിയുടെ പ്രായവുമായി ചേരാത്ത ഫൈറ്റായിരുന്നു
റിയാ… അവൾ ഫൈറ്റ് പഠിച്ചിട്ടുണ്ടോ…
റിയ : അങ്ങനെ പഠിച്ചിട്ടൊന്നുമില്ല എന്തെ…
അഫി : ഒട്ടും പഠിക്കാൻ പോയില്ലേ…
റിയ : ഇല്ല… അവളെ മതറിന് കിട്ടിയത് അവൾക്കൊരു വയസുള്ളപ്പോഴാ അന്നേ ശരീരം കുഴച്ചിട്ട് വയ്യാത്ത പോലെ നടക്കുന്ന അവൾ എട്ട് വയസ് കഴിഞ്ഞു സ്കൂളിൽ വിട്ടെങ്കിലും എപ്പോഴും ഒരു എനെർജി ഇല്ലാത്ത പോലുള്ള ഇരിപ്പാണ് മിക്കപ്പോഴും ക്ലാസിൽ കിടന്നുറങ്ങും ഒരു ദിവസം ക്‌ളാസിലെ ആൺ പിള്ളാര് എന്തോ മുടിയിൽ പിടിച്ച് വലിക്കുകയോ മറ്റോ ചെയ്തതിന് ഇവൾ അവരെയെല്ലാം തല്ലി അതോടെ സ്കൂളിൽ നിന്ന് പുറത്തായി പിനെ എപ്പോഴും അവിടെത്തന്നെയാ മിക്ക സമയവും കിടപ്പ് തന്നെയാ
റിയ അവളെ പറ്റി പറഞ്ഞത് ശെരിക്കും ഞെട്ടിച്ചത് എന്നെയും അഫിയെയുമായിരുന്നു
മിക്ക സമയവും കിടക്കുന്ന ഒരാൾക്ക് ഒരു മണിക്കൂറിനു മേലേ തുടർച്ചയായി ഫൈറ്റ് ചെയ്യാനുള്ള സ്റ്റാമിനയോ മാത്രമല്ല പ്രത്യേകിച്ച് ഒരു സ്റ്റൈലും കീപ്പ് ചെയ്യുന്നില്ല എങ്കിലും പല സ്റ്റൈലുകൾ കയറി വരുന്നുണ്ട് ചിലപ്പോ പൂച്ചയെ പോലെ ആണെങ്കിൽ ചിലപ്പോ കഴുകനെ പോലെ പെട്ടന്ന് പാമ്പിനെ പോലെ എപ്പോ എങ്ങനെ മാറുമെന്ന് പറയാൻ കഴിയാത്ത അവസ്ഥ
റിയ : അവൾ ഈ ജപ്പാനീസ് ഫിലിം കാണും അധികവും ഫൈറ്റ് തന്നെ ആണ് കാണുക അല്ലാതെ പഠിക്കുകയോ പ്രാക്റ്റീസ് ചെയ്യുകയോ ചെയ്യാറൊന്നുമില്ല
മ്മ്… റിയാ… അവൾ ഫൈറ്റ് ചെയ്യാൻ വേണ്ടി മാത്രം ഉണ്ടായവളാണെന്ന് ഏന്റെ മനസ് പറയുന്നു… ആരും പഠിപ്പിക്കാതെ അവൾ ഇത്രയും നന്നായി ഫൈറ്റ് ചെയ്യുന്നു എങ്കിൽ അവളെ ട്രെയിൻ ചെയ്തെടുത്താൽ അവൾ ലോകമറിയപ്പെടുന്നൊരു ഫൈറ്ററായി മാറും…