ഇപ്പൊ അല്ല കല്യാണം കഴിയട്ടെ…
അപ്പൊ ഇപ്പൊ…
ഇപ്പൊ നമുക്ക് കെട്ടിപിടിച്ചു കിടക്കാം…
എങ്കി ഉറങ്ങിക്കോ…
ഇങ്ങനെയോ… നീ ചീഞ്ഞുപോവും…
അത്ര ഭാരമൊന്നുമില്ല… ഇങ്ങനെ ഉറങ്ങിയാ മതി…
മ്മ്…
അതേ കിടപ്പിൽ ഉറക്കം ഞങ്ങൾക്ക് കൂട്ടിനായെത്തി
സ്വപ്നം കണ്ട് ഞെട്ടിയുണർന്ന ഞാൻ വിയർത്തുകുളിച്ചു ചുറ്റിലും നിൽക്കുന്ന അഫിയെയും ലെച്ചുവിനെയും റിയയെയും നോക്കി റിയ എനിക്കരികിൽ ഇരുന്നു
റിയ : ഇച്ചായാ… ഐ ലവ് യൂ…
അവളുടെ ചുണ്ടുകൾക്കിടയിൽ നിന്നും വന്ന അപരിചിതമായ ശബ്ദം കേട്ട് അവളുടെ മുഖത്തേക്ക് നോക്കി ഈ സ്വപ്നം സത്യമായെങ്കിൽ ഏന്റെ പെണ്ണൊന്നും മിണ്ടിയെങ്കിൽ
ഇച്ചായാ… ഞാൻ സംസാരിക്കുന്നത് കേട്ടില്ലേ…
കേട്ടു ഇനിയും എന്തേലും പറ…
എന്താ പറയണ്ടേ… ഇച്ചായൻ പറ…
ഇനി സ്വപ്നമല്ലേ… ഒന്ന് നോവിച്ചുനോക്കിയാലോ… വേണ്ട സ്വപ്നമാണ് അല്ലാതെ അവളെങ്ങനെ സംസാരിക്കാനാ… പാവമെന്റെ പെണ്ണ്… ശെരിക്കും ഒന്ന് മിണ്ടിക്കണ്ടിരുന്നേൽ… ആയിരം അനാഥ കുട്ടികൾക്ക് ഭക്ഷണം കൊടുക്കാം നാഥാ…
ഇച്ചായാ എന്താ ആലോചിക്കുന്നെ… ഞാൻ സംസാരിക്കുന്നത് കേട്ടിട്ട് വിശ്വാസം വരുന്നില്ലേ…
ശബ്ദം കേട്ട് ഉണർന്ന മുത്തും അവളെ സൂക്ഷിച്ച് നോക്കുന്നുണ്ട് ഇനി സത്യമാണോ
ഞാൻ കൈ ഉയർത്തി ഏന്റെ കവിളിൽ അടിച്ചു
ആ… വേദനിക്കുന്നുണ്ട് അപ്പൊ സ്വപ്നമല്ലേ… എന്താ ഇത്… ഇനി ഇതുവരെ അവൾ സംസാരിച്ചെന്നത് ഏന്റെ തോന്നലാണോ ഏന്റെ ശബ്ദം കേട്ടാണോ മുത്ത് ഉണർന്നത്
റിയ : ഇച്ചായാ… സ്വപ്നം കാണുവല്ല ശെരിക്കും ഞാൻ സംസാരിക്കുവാ…