അതൊക്കെ ഞാൻ വിളിച്ചു സെറ്റ് ആക്കിയിട്ടുണ്ട് നിന്റേത് മാത്രമല്ല ദേവുവിന്റെയും
മ്മ് അങ്ങനെ ആണെകിൽ ഒക്കെ
കുറെ നേരത്തെ യാത്രക്കൊടുവിൽ ബ്രഹ്മമംഗലതെത്തി
മനോഹരമായ ഒരു ഗ്രാമം പാടത്തു കൊയ്‌ത്തുകാർ നെല്ല് കൊയ്യുന്നുണ്ട് കുറെ കുട്ടികൾ ഓടി പാഞ്ഞു കളിക്കുന്നുണ്ട്
എങ്ങും പച്ചപ്പ് മാത്രം കാറിന്റെ വിൻഡോ ഓപ്പൺ ചെയ്തതും തണുത്ത കാറ്റ് അകത്തേക്ക് കയറി
വൗ
ഇത്രയും ബ്യൂട്ടിഫുൾ പ്ലേസ് അച്ഛനെന്താ മുന്നേ കൊണ്ടുവരാഞ്ഞേ we miss it
അച്ഛൻ വെറുതെ ചിരിച്ചതെ ഒള്ളു
“മോനെ പ്രലോഭപ്പിക്കുന്ന സൗന്ദര്യത്തിനും ശാന്തമായപ്രകൃതിക്കും പുറകിൽ എന്തെകിലും അപകടം പതിഞ്ഞിരിപ്പുണ്ടാവും..”
അച്ഛന്റെ ആ വാക്കുകൾ അവൻ മനസ്സിൽ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേ ഇരുന്നു
ഇതാണ് തറവാട് കൂറ്റൻ പടിപ്പുര എത്തിയതും അച്ഛൻ നീട്ടി ഹോൺ അടിച്ചു
ആരോ ഓടിവന്നു ഗേറ്റ് തുറക്കുന്നത് കണ്ടു
കാർ അകത്തേക്കെടുത്തതും കണ്ടു 8 കെട്ടിൽ മനോഹരമായ കൊത്ത്പണിയിൽ തീർത്ത മന
എന്റച്ച ഇതെന്താ വല്ല കൊട്ടാരമോ
കാറിന്റെ ഡോർ തുറന്നതും അഭികുഞ്ഞെ എന്ന് പറഞ്ഞു വയസായ ആരോ ഓടിവന്നു
കൃഷ്ണെട്ട എന്ന് പറഞ്ഞു അച്ഛൻ കെട്ടിപിടിക്കുന്നതും കണ്ടു
കുറെ പേർ ഉമ്മറത്തു വന്നിട്ടുണ്ട്
ദേവുവും അമ്മയും അപ്പോഴേക്കും ഡോർ തുറന്ന് പുറത്തേക്കിറങ്ങി
ആകെ ഒരു നാണം ഞാൻ പതിയെ പുറത്തേക്കിറങ്ങി
വർഷങ്ങൾക്ക് ശേഷം കണിയന്നൂർ മനയിലെ മൂത്ത മകൻ തിരിച്ചു വരുന്നതും പ്രതിഷിച്ചിരിക്കുവാണവർ