ഞാൻ സമയം നോക്കി 11:05, പുറത്തു ഒച്ചയും അനക്കവും ഒന്നും കേൾക്കാനില്ല. ഭയങ്കര നിശബ്ദത.ഇവർ ഇത് എവിടെ പോയി? ഞാൻ പതുക്കെ ബെഡിൽ നിന്നും ഇറങ്ങി, വാതിൽ തുറന്നു പുറത്തിറങ്ങി, ഗാരേജ് ലക്ഷ്യമാക്കി നടന്നു. ഞാൻ എന്റെ കൈകൾ കൂട്ടി പിടിച്ചു, ശ്വാസം വിടുമ്പോൾ മൂക്കിൽകൂടി ആവി പറക്കുന്നുണ്ടായിരുന്നു. തണുത്ത കാറ്റടിച്ചപ്പോൾ എന്റെ ശരീരം ആകെ വിറച്ചു.
ഗാരേജിൽ എത്തിയപ്പോൾ അവിടെ ആരും ഇല്ലായിരുന്നു. എന്റെ കാറും ഗിരിയുടെ കാറും, പപ്പുവിന്റെ വാനും എല്ലാം അവിടെ കിടക്കുന്നുണ്ട്. പക്ഷെ അവർ അവിടെയുള്ളതിന്റെ ഒരു ലക്ഷണവും കണ്ടില്ല.
” ഗിരീ…… പപ്പു…….നിങ്ങൾ എവിടെയാ? ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു. ടൂൾ ഷെഡിന്റെ ഭാഗത്തു നിന്നും ശബ്ദം കേട്ടപ്പോൾ ഞാൻ അങ്ങോട്ട് നോക്കി.
” ഞങൾ…..ധാ….ഇ ടൂൾ ഷെഡിൽ ഉണ്ട്… ” ഗിരി വിളിച്ചു പറഞ്ഞു. ഞാൻ അങ്ങോട്ട് നടന്നു. അതിന്റെ വാതിൽ ചാരി ഇട്ടിട്ടുണ്ടായിരുന്നു. ഞാൻ വാതിൽ പതിയെ തുറന്നു, ഗിരിയും പപ്പുവും അവിടെ താഴെ ഇരിക്കുന്നുണ്ടായിരുന്നു.
അവർ അവിടെ ന്യൂസ് പേപ്പർ വിരിച്ചിട്ട്, രണ്ടു കുപ്പിയും, കുറച്ച് സ്നാക്ക്സും ഒക്കെ ആയി വെള്ളമടിയാണ്. രണ്ടാളുടെ കയ്യിലും സിഗരറ്റ് ഉണ്ട്
” ഓഹ്… സോറി…. ഏഹ് ” ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി.
” അദിതി മാഡം…. എന്ത് പറ്റി? ഗിരി ഒരു പഫ് എടുത്ത്കൊണ്ട് ചോദിച്ചു.
” ഒന്നും ഇല്ലാ…. നിങ്ങൾ എന്ത് ചെയ്യുകയാണെന്നു അറിയാൻ വന്നതാ….” എനിക്ക് എന്തോ ഭയങ്കര ചമ്മൽ തോന്നി.