ദി മെക്കാനിക് 4 [ J. K.]

Posted by

ദി മെക്കാനിക് 4

The Mechanic Part 4 | Author : J. K.

[ Previous Part ] [ www.kkstories.com]


 

“ദൈവമേ …. ലേറ്റ് ആയല്ലോ….” ഞാൻ എന്നോടുതന്നെ പറഞ്ഞു.

ഞാൻ എന്റെ ഒരു വർക്ക്‌ സൈറ്റിൽ പോയതാണ്. അവിടത്തെ പണികൾ മുഴുവൻ നോക്കി, ഇന്റീരിയർ ഐഡിയ ഒക്കെ പറഞ്ഞ് കൊടുത്തു ഇറങ്ങുമ്പോഴേക്കും ഒരു നേരമായി. ഞാൻ ഇപ്പോൾ വീട്ടിലേക്കു തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. ഏകദേശം 30 കിലോമീറ്റർ കൂടിയുണ്ട് വീട്ടിലേക്കു.

എനിക്ക് ഇതുവരെ കിട്ടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പ്രൊജക്റ്റ്‌. ഇത്രയും കാലം കഷ്ട്ടപെട്ടതിനു അവസാനം ഫലം കിട്ടി. അതുകൊണ്ട് തന്നെ ഈ പ്രൊജക്റ്റ്‌ ഏറ്റവും ഭംഗിയാക്കണം എന്നുള്ളത് എന്റെ ആവശ്യം ആയിരുന്നു. ഇ വർക്ക്‌ അടിപൊളിയായാൽ
ഇതുപോലെ കുറെ വർക്കും കണക്ഷൻസും കിട്ടും. വർക്ക്‌ ഏകദേശം കഴിഞ്ഞിട്ടുണ്ടായിരുന്നു . ക്ലയന്റ് വന്ന് കാണാൻ ഞാൻ വെയിറ്റ് ചെയ്യുകയായിരുന്നു.

ഇന്ന് രാവിലെ നേരത്തെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. ഇവിടെ എത്തി ഏറ്റവും ചെറിയ കാര്യങ്ങൾ പോലും കൃത്യം ആയിട്ടില്ലേ എന്ന് ഞാൻ പരിശോധിച് ഉറപ്പു വരുത്തി. ക്ലയന്റ് ഒരു മൂന്നു മണി ആയപ്പോൾ എത്തി. എന്റെ കഷ്ടപ്പാടിന് ഉപകാരമുണ്ടായി, അവർക്കു വർക്ക്‌ നല്ലതുപോലെ ഇഷ്ട്ടപ്പെട്ടു. ഒന്ന് രണ്ടു മാസത്തിനുള്ളിൽ അവരുടെ തന്നെ വേറെ ഒരു പ്രോജെക്ടിന്റെ വർക്ക് കൂടി എനിക്ക് തരാം എന്ന് ഉറപ്പു പറഞ്ഞിട്ടാണ് അവർ തിരിച്ചു പോയത്. ഡിസ്കഷൻ എല്ലാം കഴിഞ്ഞപ്പോൾ വൈകുന്നേരമായി. തണുപ്പ് കാലം ആയതിനാൽ സൂര്യൻ നേരത്തെ അസ്തമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *