ഞാൻ ഷോർട്സ് ഇട്ടു കഴിഞ്ഞിരുന്നു. ശേഷം ഒരു ജേഴ്സി എടുത്തിട്ടു. മാമി എന്തോ പറയാനുള്ള പുറപ്പാടിലാണ്. മാമി എന്തേലും എന്നോട് മിണ്ടിയിരുന്നെകിൽ എന്ന് ഏറെ ആഗ്രഹിക്കുന്നുണ്ട് എന്നാൽ ആ ഭാവം കാട്ടാതെ മുഖത്തേക്ക് നോക്കി. മാമി അപ്പൊ മുഖം താഴ്ത്തി. ഞാൻ ബാത്‌റൂമിന്റെ കണ്ണാടിയിലേക്ക് നീങ്ങി നിന്നുകൊണ്ട് എൻറെ മുടി ചീകാൻ തുടങ്ങി. ഞാൻ കണ്ണാടിയിലൂടെ മാമിയെ നോക്കി മാമിയും എന്നെ അതിലൂടെ നോക്കുന്നുണ്ട്. ഞാൻ പിന്നെയും മുഖം മാറ്റി.
മാമി : നാളെ എന്റെ കൂടെ ഒന്ന് യൂണിവേഴ്സിറ്റി വരെ വരാവോ??
രണ്ട് ദിവസത്തിന് ശേഷം മാമിയുടെ ശബ്ദം കേട്ടു. അതും ഞാൻ ആഗ്രഹിച്ചതുപോലെ തന്നെ എന്നോട് ഒരു സഹായം ചോദിച്ചു. എന്നാൽ ഒറ്റയടിക്ക് വിട്ടുകൊടുക്കാനും എന്റെ മനസ്സ് അപ്പൊൾ സമ്മതിച്ചിരുന്നില്ല. എന്നാൽ എതിർപ്പ് ഇല്ലാത്ത ഒരു എതിർപ്പ് എന്ന രീതിയിൽ മറുപടി നൽകി.
ഞാൻ : Mm.
മാമി : വരുവോ??
ഞാൻ : ഹാ.. വരാം.
മാമി : 10 മണിക്ക് പറ്റുമോ??
ഞാൻ : Mm..
മാമി : നാളെ ഫ്രീയാണോ??
ഞാൻ : Mm..
ഞാൻ കൂടുതൽ സംസാരിക്കാൻ താല്പര്യമില്ലാത്ത പോലെ നടിച്ചു എല്ലാത്തിനും ചെറിയ ഉത്തരം മാത്രം നൽകി. എന്നാൽ കെട്ടിപ്പിച്ചു സംസാരിക്കണമെന്നുണ്ട് എന്നാൽ അതിന് സമയം ആയിട്ടില്ല. മാമി അത് കേട്ട് കൂടുതൽ ഒന്നും മിണ്ടാതെ ഹാളിലേക്ക് പോയി. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം. ഞാൻ അതും കാണിക്കാതെ light off ആക്കി വന്ന് കിടന്നു. അപ്പോഴും മാമി ഫോണിൽ കുത്തി കിടക്കുകയാണ്. ഞാൻ ഫോണെടുത്തു സ്റ്റെഫിക്ക് ഒരു മെസ്സേജ് അയച്ചിട്ടു.