Stephy : അയ്യേ…
ഞാൻ : അതല്ല… അവന്റെ രണ്ടു വശത്തും പെൺപിള്ളേർ.. ആരാടാ ഇത്ര ലക്കി ആയ പയ്യൻ എന്നത്.
മാമി : ഓഹോ…
സ്റ്റെഫി : നീ ലക്കി ആവുന്നത് ഞങ്ങൾ ഉള്ളത്കൊണ്ടാണെന്ന് ഓർക്കണം.
ഞാൻ : ഉവ്വാ.. സമ്മതിച്ചു.
Stephy : സമ്മതിച്ചേ പറ്റു…
മാമി : ആദ്യമായിട്ട് ഇവന്റെ വാ ഒന്ന് അടഞ്ഞു കണ്ടല്ലോ… കലക്കിയെടി…
ശെരിക്കും പറഞ്ഞാൽ എനിക്ക് അവിടെ കൂടുതൽ പറയാൻ ഒന്നും കിട്ടിയില്ല. കാരണം അവരെ കണ്ടതുകൊണ്ടാണ് എല്ലാവരും നോക്കുന്നതെന്ന് എനിക്കറിയാം. എനിക്ക് ന്യായീകരിക്കാൻ കൂടുതൽ പോയിന്റ് ഒന്നും കിട്ടിയില്ല.
ഞാൻ : അത് പിന്നെ…
Stephy : ഒരു പിന്നെയുമില്ല നിന്റെ കയ്യീന്ന് പോയി. ഇനി മിണ്ടാതിരിക്ക്.
ഞാൻ : ഓഹ് ശെരി sir.
മാമി : ഹാ… ഹാ…
ഞാൻ : ചിരിക്കണ്ട ഇതിന് ഞാൻ പലിശ അടക്കം വീട്ടിയിരിക്കും.
സ്റ്റെഫി : ഓഹോ… എന്നാൽ ഒന്ന് കാണണമല്ലോ…
ഞാൻ : കാണിക്കാം…..
ഞങ്ങൾ കുറച്ചു നേരം നടന്നു. തിരിച്ചു വരുന്ന വഴിക്ക് ഒരു കടയിൽ കയറി ഓരോ icecream ഒക്കെ വാങ്ങി കുടിച്ചങ് തിരിച്ചു വീടെത്തി. വീട്ടിൽ ചെന്ന ഉടനെ ഞാൻ വീട്ടിലേക്ക് വിളിക്കാൻ വേണ്ടി ഫോണുമായി പുറത്തേക്ക് പോയി. സ്റ്റെഫി ഫോണുമായി വീട്ടിലേക്ക് വിളിക്കാൻ സ്ഥിരം site ആയ കിച്ചണിലേക്ക് പോയി. മാമി നേരെ ബാത്‌റൂമിലേക്കും.
വീട്ടിൽ വിളിച്ചു കഴിഞ്ഞ് വന്നപ്പോഴും ഹാളിൽ light off ആക്കിയിട്ടില്ല. നോക്കുമ്പോ ഇരുവരും കിച്ചണിൽ ഉണ്ട്. ഞാൻ അടുത്തേക്ക് ചെന്നപ്പോ ഇരുവരും ഫോണിൽ നോക്കികൊണ്ട് എന്നെ wait ചെയ്യാൻ കൈപൊക്കി സൂചന തന്നു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ഇരുവരും സ്റ്റെഫിയുടെ വീട്ടിലേക്ക് videocall ചെയ്‌തുകൊണ്ടിരിക്കുവാണ്. ഞാൻ അവിടെ തന്നെ നിന്നു. മാമിയെ സ്റ്റെഫിയുടെ മമ്മിക്ക് വല്യ കാര്യമാണ്. ഇരുവരും കുറച്ചു നേരം സംസാരിച്ച ശേഷം call കട്ട് ആക്കിയിട്ടു ഹാളിലേക്ക് വന്നു.