എന്താടി….
അമ്മ ചേട്ടായിയെ വിളിച്ചിട്ട് വരാൻ പറഞ്ഞു….
ആ ഞാൻ വരാം നീ പൊക്കോ…..
എനിക്ക് കൊണ്ടുവന്ന സാധനങ്ങൾ ഒക്കെ എപ്പോ തരും…..
ചായ കുടിച്ചിട്ട് നമുക്ക് പെട്ടി പൊട്ടിക്കാം…..
അവൾ സന്തോഷത്തോടെ തലയാട്ടി തന്റെ കുഞ്ഞു കുഢികളും കുലുക്കിക്കൊണ്ട് താഴേക്ക് ഓടി.
അവൻ ഒരു ചിരിയോടെ എഴുന്നേറ്റ് ബാത്റൂമിൽ കയറി മുഖമൊക്കെ കഴുകി ഒന്ന് പെടുത്തിട്ട് താഴേക്ക് ചലിച്ചു.
താഴെ ചെന്ന് വീണ്ടും അമ്മയും അല്ലവുമായി ചിരി കളി തമാശകളിൽ ഏർപ്പെട്ട് ചായയും കുടിച്ച് അല്ലുവിൻറെ ശല്യം സഹിക്കവയ്യാതെ തിരികെ അവൻറെ മുറിയിലേക്ക് വന്നു.
ശേഷം പെട്ടി പൊട്ടിക്കൽ ചടങ്ങിലേക്ക് കടന്നു.
അവൾ ആവശ്യപ്പെട്ട ഓരോ സാധനങ്ങൾ ആയി അവൻ പെട്ടിയിൽ നിന്നും എടുത്ത് കൊടുത്തു കൊണ്ടിരുന്നു.
സ്കിൻ കെയർ പ്രോഡക്റ്റ് ആയിരുന്നു കൂടുതലും.
അപ്പോഴാണ് ചെറിയ ഒരു പൊതി അവളുടെ കണ്ണിൽ പെട്ടത്.
അവൾ വേഗം തന്നെ അത് പെട്ടിയിൽ നിന്നും കൈക്കലാക്കി.
അല്ലു നീ അത് എന്ന് തന്നെ…
ഇതെന്താ സാധനം… ആ പൊതി തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് അവൾ ചോദിച്ചു..
അത് ഒന്നൂല്ല നീ അത് ഇങ്ങു താ…
ഞാൻ തരൂല്ല എനിക്ക് നോക്കട്ടെ എന്താണ് എന്ന്….
അക്കു വേഗം കട്ടിലിന്റെ ഇങ്ങേ വശത്തായി ഇരുന്ന അല്ലുവിന് അടുത്തേക്ക് ഒന്ന് ഉരുണ്ട് എത്തി.
നീ അതിങ്ങ് തരുന്നുണ്ടോ അല്ലു….
ഇതിൽ എന്തോ കള്ളത്തരം ഉണ്ട്….
എന്നും പറഞ്ഞ് അവൾ അത് തുറക്കാൻ ഭാവിച്ചു.
1
അവളത് തുറക്കാൻ ആഞ്ഞതും വേഗം അക്കു അവളുടെ വയറ്റിലൂടെ അവളെ ഒന്ന് ചുറ്റിപ്പിടിച്ചു.