രാജേഷിനെ തയ്യല് പഠിപ്പിച്ച മായേച്ചി [Hari]

Posted by

അങ്ങനെ ചേച്ചി ഒരു ദിവസം അമ്മയോട് ചുമ്മ വിഷേഷങ്ങൾ പറയാനായി ഞങ്ങളുടെ വീട്ടിലെത്തി .

വിശേഷങ്ങളും തിരക്കി ഓരോന്ന് പറഞ്ഞ് കൊണ്ട് അമ്മയും മായേച്ചിയും അടുക്കളയിൽ ഇരുന്നപ്പോൾ ഞാൻ ആ വഴി വന്നു .

എന്നെ കണ്ടതും ചേച്ചി പഠിക്കുന്ന കാര്യങ്ങളൊക്കെ തിരക്കുകയും എൻ്റെ മുഖത്തും കവിളിലും തടവുകയും എന്നെ കസേരയിൽ ഇരുന്നിരുന്ന ചേച്ചിയുടെ മടിയിലേക്ക് കയറ്റി ഇരുത്തുകയും ചെയ്തു .

എനിക്കെന്തോ വല്ലാത്ത നാണം തോന്നിയ കാരണം ഞാൻ ചേച്ചിയുടെ മടിയിൽ നിന്നും താഴെക്കിറങ്ങി.

ഓ ഒരു നാണക്കാരൻ ‘

എന്ന് ചേച്ചി ചിരിച്ചോണ്ട് പറഞ്ഞു .

“ഇവനേക്കാൾ നാണമാ എൻ്റെ മൂത്ത സന്തതിക്ക് . അവന് പറ്റിയ ഒരു പണി വല്ലതും കിട്ടാനാണ് പാട് . ഹൊ ”

അതെന്താ ? അവൻ്റെ പഠിത്തം കഴിഞ്ഞില്ലെ ? ജോലി നോക്കാൻ മേലെ ഇച്ചേയി ? ”

“എന്ത് ജോലിയാ മായേ ? കല്ല് പെൻസില് പോലെയാ ചെക്കൻ ഇരിക്കുന്നത് . നീ അവനെ കുഞ്ഞിലെ കണ്ട അതേ പോലെ ”

മ് .. ഞാൻ മേക്കാട് ഉത്സവത്തിന് കണ്ടാരുന്നു . കുഞ്ഞു പയ്യൻ ‘ ദാ ഇളയവനേക്കാൾ കുഞ്ഞൻ . ”

അതാ മായേ പ്രശ്നം . ഭാരമുള്ള പണി ഒന്നും പറ്റില്ല . എന്ത് ചെയ്യാനാ വിധി ”

അവൻ ഇവിടെ ഉണ്ടോ ഇച്ചേയി ? ? ഒന്ന് വിളിച്ചെ ..

ഡാ രാജേഷേ .. നിന്നെ മായേച്ചി വിളിക്കണു

എന്ന് അമ്മ രാജേഷിനെ വിളിച്ചതും എൻ്റെ ചേട്ടനായ രാജേഷ് നാണിച്ച് തല താഴ്തി അടുക്കളയിലേക്ക് കയറി വന്നു .

” അമ്പട .. നീ തീരെ കുഞ്ഞാപ്പിയാണല്ലോട . മോൻ മായേച്ചിയെ അറിയോ ?”

ഉം ” എന്ന് ചേട്ടൻ നാണത്തോടെ ഒന്ന് മൂളി .

മോന് തയ്യല് പഠിക്കാൻ ഇഷ്ടാണോ ? ”

അവൻ ഒന്നും മിണ്ടാതെ തല താഴ്തി നിന്നതും വാ തുറന്ന് പറയെടാ എന്ന് അമ്മ അവനെ ശകാരിച്ചു .

” തയ്യല് പഠിച്ച് കഴിഞ്ഞാൽ പുറം രാജ്യത്തൊക്കെ നല്ല ശമ്പളത്തിന് മോന് ജോലി കിട്ടും . ഇഷ്ടാണോ ? ”

ഉം എന്ന് നാണത്തോടെ അവൻ വീണ്ടും മൂളി ”

എന്നാൽ നാളെ രാവിലെ ചായ കുടി കഴിഞ്ഞ് ചേച്ചിയുടെ വീട്ടിലേക്ക് പോരെ എന്ന് മായേച്ചി അവൻ്റെ കവിളിൽ ചെറിയ നുള്ള് കൊടുത്തുകൊണ്ട് പറഞ്ഞു .

” അവനെ ഞാൻ തയ്യല് പഠിപ്പിക്കാം ഇച്ചേയി . ഫീസ് ഒന്നും വേണ്ട . അവൻ എൻ്റെ കൂടി കുഞ്ഞല്ലെ . ഞാനും വീട്ടിൽ ഒറ്റക്കാണ് ‘ എനിക്കൊരു കൂട്ടുമാവും . ”

” അമ്മക്കിപ്പോൾ എങ്ങനെയുണ്ട് മായെ ? ”

” ഹൊ ആ കിടപ്പ് തന്നെ .. എന്ത് പറയാനാ ഇച്ചേയി ? ”

എന്നാൽ മോൻ നാളെ ചേച്ചിടെ വീട്ടിലേക്ക് വന്നോളുട്ടൊ എന്നും പറഞ്ഞ് അമ്മയോട് യാത്രയും പറഞ്ഞ് ചേച്ചി പോയി .

അങ്ങനെ എൻ്റെ ചേട്ടൻ രാജേഷ് മായേച്ചിയുടെ വീട്ടിൽ തയ്യൽ പഠിക്കാൻ പോയി .

എന്ത് കാര്യത്തിനും എന്നേയും കൂട്ടിയെ ചേട്ടൻ പോവാറുള്ളൂ .

Leave a Reply

Your email address will not be published. Required fields are marked *