മാമി : ഫ്രീ ആയിട്ടോ??? അത്രക്ക് നല്ല മനുഷ്യനാണോ അയാൾ..
ഞാൻ : ആള് പാവമാ… എന്നോട് വല്യ കാര്യമാ..
Stephy : ഇതിനും മാത്രം കമ്പനി ആകാൻ നീ എന്താടാ ചെയ്തേ??
ഞാൻ : പുള്ളിടെ കാർ ഒരു വെട്ടം പണി ആയപ്പോ ഞാൻ ആണ് ജാക്കി എടുത്തു ഇട്ട് കൊടുത്തത്. അപ്പോ തുടങ്ങിയ പരിചയമാ.. അന്ന് നമ്പർ വാങ്ങി പിന്നെ ഇടക്ക് വലിയൊരു ഹെല്പ് ഒക്കെ ചെയ്ത് കൊടുത്തു.
Stephy : അതെന്താ??
ഞാൻ : പുള്ളിടെ കുറച്ചു മരുന്ന് വേറെ ഒരാൾക്കു മറിച്ചു കൊടുത്തായിരുന്നു.
Stephy : നീ വല്യ dealings ഒക്കെ ആണല്ലോ.. അകത്താവുമോ??
മാമി : നീ അതൊക്കെ വിടെടീ, നീ ബാക്കി പറയെടാ..
ഞാൻ : ബാക്കി എന്താ 2 days നാട്ടിൽ പോയി ഡോക്ടറെ കണ്ട് അതും വാങ്ങിച്ചു വരണം.
Stephy : 2 ദിവസമോ??
ഞാൻ : ഹാ ഇന്ന് ഒപ്പിട്ട് കൊടുത്താൽ നാളെ കിട്ടും അപ്പൊ 2 days.
Stephy : എടി എന്താ പ്ലാൻ??
മാമി : നാളെ തന്നെ പോകാം.
Stephy : ഇവനെയും കൂട്ടിക്കോ..
ഞാൻ : അയ്യോ എനിക്ക് പോകാൻ പറ്റില്ല എനിക്ക് ഇനി പ്രാക്ടീസ് ആണ് leave എടുക്കാൻ പറ്റില്ല.
Stephy : ഓഹ് പിന്നെ നിന്റെ ഒരു പ്രാക്ടീസ് കോപ്പ്..
ഞാൻ : സത്യം.. ആ ഗ്രൂപ്പിൽ ആകെ 2പേർക്കേ ദുഫ് അറിയൂ അതിൽ ഒന്ന് ഞാനാ മാത്രമല്ല പാട്ട് പാടുന്നതും ഒക്കെ ഞാനാ അത്കൊണ്ട് എനിക്ക് മാറിനിൽക്കാൻ പറ്റില്ല. ചേച്ചി കൂടെ പൊയ്ക്കൊ..
Stephy : അയ്യോ എനിക്കും പറ്റില്ല exam ആണ് ഹാൾ ടിക്കറ്റ് ഒക്കെ വരുമ്പോ ഇവിടെ ആള് വേണം.
മാമി : ഞാൻ ഒറ്റയ്ക്ക് പോകാം. പക്ഷെ എനിക്ക് ആളിനെ അറിയില്ലെടാ.. ആരാ ഈ പുള്ളി??
ഞാൻ : അതെല്ലാം ഞാൻ പറഞ്ഞു set ആക്കിയിട്ടുണ്ട്. മാമി പേടിക്കണ്ട അങ്ങോട്ട് ചെന്നാൽ മാത്രം മതി. ഒരു ഒപ്പിടുക വരുക. പിന്നെ അയാൾ വിളിക്കുമ്പോ പോയി വാങ്ങിച്ചിട്ട് നേരെ വണ്ടി കയറുക.
മാമി : എന്നാൽ ok. ഞാൻ നാളെ രാവിലെ തന്നെ പോകാം.