Dhevu 2 [Story Teller]

Posted by

എന്ത് കള്ളിയാടി നീ… എന്നാലും എന്നോട് പറയാതെ… ഞാൻ അങ്ങനെ ഒന്നും അല്ല കരുതിയത്… എന്റെ ശബ്ദം ചെറുതായി ഇടറി..

എന്റെ മുഖത്തെ വിഷമം കണ്ടു ദിയയുടെ മുഖം വാടി ….

സോറി ഡീ… നീ ക്ഷെമിക്കു… അവളുടെ സ്വരം ഇടറി…

ദേവു കുറച്ചൊന്നു തണുത്തു… അല്ലേലും ദിയയുടെ മുഖം വാടിയാൽ അവൾക്കു സങ്കടം ആകും..

പോട്ടേഡി …കള്ളി… അവൾ ദിയയുടെ കവിളിൽ പിച്ചി… ഞാൻ ക്ഷെമിച്ചു…

ഇനി പറ… എന്താരുന്നു പരിപാടി… എന്നോട് പറയാതെ ഒരു കറക്കം?? എത്ര ദിവസം??

ഡീ … അവൻ നിര്ബന്ധിച്ചപ്പോ…. പോയതാ … 2 ഡേയ്സ് … പോണ്ടിയൊക്കെ കറങ്ങി തിരിച്ചു പോന്നു …

മ്മ്മ്… ഞാൻ വിശ്വസിച്ചു…. ദേവു കണ്ണിറുക്കി…

സേഫ് ആണോടി … എനിക്ക് പേടിയുണ്ട്…

ഏയ് … ഒരു കുഴപ്പവും ഇല്ലെടി… നിനക്ക് അറിയാവുന്നതു അല്ലെ ആദിയെ ….

മ്മ്മ് ഞാൻ മൂളി…

. ഡീ പിന്നെ… ഇന്നലെയെ… ഞാൻ അർധോക്തിയിൽ നിർത്തി…

മ്മ്മ് ഇന്നലെ ???പറ… പറ…

അവൾ ആകാംഷയോടെ എന്നെ നോക്കി

അവൻ എന്നെ പ്രൊപ്പോസ് ചെയ്തു… ഞാൻ കള്ള ചിരിയോടെ പറഞ്ഞു…

വൗ… സൂപ്പർ…. ഡി … അത് പൊളിച്ചു… അവൾ സന്തോഷത്തോടെ ചാടി എഴുന്നേറ്റു … എന്റെ കവിളിൽ പിച്ചി…

ഇപ്പൊ എന്തായി… ഞാൻ അപ്പോഴെ പറഞ്ഞില്ലേ?? അപ്പൊ എന്തായിരുന്നു നിന്റെ സംശയം…

ആ എന്നിട്ടു ?? നീ യെന്തു പറഞ്ഞു…

യെസ് പറഞ്ഞു…

ഡോറിൽ മുട്ട് കേട്ടു … വരുൺ ആണ്…

ഡീ … റെഡിയാകു ,… നമുക്കു… 10.30 ആകുമ്പോ ഇറങ്ങണം…

ആം …ഡാ … റെഡി ആകുവാ…

അവൾ എന്നെ നോക്കി… അപ്പൊ ഇനി ഒന്നും നോക്കാനില്ല.. പോകുവല്ലേ

ഞാൻ തലയാട്ടി….

ഡീ … അവിടെ സ്റ്റേ ഓക്കേ എങ്ങനാ…

റിസോർട്സ് ഉണ്ടെടി… അവിടാകുമ്പോ പ്രൈവറ്റ് ബീച്ച് ഉണ്ട്… സേഫ് ആ

ആ എന്നിട്ടു നിങ്ങൾ പോയിട്ട്?? വിശദമായി പറ… കേൾക്കട്ടെ എന്റെ കള്ളി കുട്ടിയുടെ കഥകൾ…

Leave a Reply

Your email address will not be published. Required fields are marked *